പ്രക്ഷോഭം സമാധാനപരമല്ലെങ്കിൽ ജയിക്കുന്നത് മോദിയായിരിക്കും -ഭാരതീയ കിസാൻ യൂണിയൻ
text_fieldsഭാരതീയ കിസാൻ യൂനിയൻ അധ്യക്ഷൻ ബൽബീർ സിങ് രജേവാൾ
ന്യൂഡൽഹി: കർഷക പ്രക്ഷോഭം സമാധാനപരമല്ലെങ്കിൽ ജയിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്നും അതിനാൽ പ്രതിഷേധം സമാധാനപൂർവമായിരിക്കണമെന്നും ഓർമിപ്പിച്ച് ഭാരതീയ കിസാൻ യൂനിയൻ അധ്യക്ഷൻ ബൽബീർ സിങ് രജേവാൾ. കേന്ദ്ര സർക്കാർ കർഷകരെ അപകീർത്തിപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
''പ്രക്ഷോഭം നടക്കുന്നതിനിടെ സർക്കാർ ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു. സർക്കാർ കർഷകരുടെ പ്രതിച്ഛായക്ക് കളങ്കമേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. സമാധനപൂർവം പ്രതിഷേധിക്കാൻ ഞാൻ മുഴുവൻ കർഷകരോടും അഭ്യർഥിക്കുകയാണ്. പ്രതിഷേധം സമാധാനപരമല്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വിജയിക്കുക.'' -രജേവാൾ പറഞ്ഞു.
''സമാധാനപൂർവമുള്ള പ്രതിഷേധ സമരത്തിൽ ചേരാനായി ജനങ്ങളോട് ഞാൻ അഭ്യർഥിക്കുകയാണ്. ആരെങ്കിലും പ്രേരിപ്പിച്ചാൽ പോലും വികാരത്തിന് വശപ്പെട്ട് ഒന്നും ചെയ്യരുത്. നമ്മൾ യുദ്ധത്തിനല്ല പോകുന്നതെന്ന കാര്യം നമ്മുടെ മനസ്സിലുണ്ടാകണം. ഇത് നമ്മുടെ രാജ്യവും നമ്മുടെ സർക്കാറുമാണ്. ''-രജേവാൾ കൂട്ടിച്ചേർത്തു.
ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിെൻറ സ്ഥിതിഗതികളെ കുറിച്ച് പറയാനായി ശനിയാഴ്ച വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

