Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി രാജ്യത്തെ...

മോദി രാജ്യത്തെ നശിപ്പിക്കും; അമിത്​ഷാക്ക്​ പിന്നാലെ പരിഭാഷകനും നാക്കുപിഴ

text_fields
bookmark_border
മോദി രാജ്യത്തെ നശിപ്പിക്കും; അമിത്​ഷാക്ക്​ പിന്നാലെ പരിഭാഷകനും നാക്കുപിഴ
cancel

ബംഗളൂരു: കർണാടകയിൽ ബി.ജെ.പി പ്രസിഡൻറ്​ അമിത്​ ഷാക്ക്​ പിന്നാലെ പരിഭാഷകനും​ നാക്കുപിഴ. തെരഞ്ഞെടുപ്പ്​ പ്രചാരണ റാലിയിൽ അമിത്​ ഷായുടെ പ്രസംഗം ഹിന്ദിയിൽനിന്ന്​ കന്നടയിലേക്ക്​ പരിഭാഷപ്പെടുത്തിയ ബി.ജെ.പി എം.പി പ്രഹ്ലാദ്​ ജോഷിക്കാണ്​​ നാക്കുപിഴച്ചത്​​.

നരേന്ദ്രമോദി പാവങ്ങൾക്കും ദലിതർക്കും വേണ്ടി ഒന്നും ചെയ്യില്ല. അദ്ദേഹം രാജ്യ​െത്ത നശിപ്പിക്കും. മോദിക്ക്​ വേണ്ടി വോട്ട്​ ചെയ്യൂ​ എന്നായിരുന്നു അമിത്​ ഷായുടെ പ്രസംഗത്തിന്​ പ്രഹ്ലാദ്​ നൽകിയ കന്നട പരിഭാഷ.  

എന്നാൽ, കർണാടകയുടെ വികസനം​ സിദ്ധരാമയ്യ സർക്കാറിന്​ നടപ്പിലാക്കാനായില്ല. സംസ്​ഥാനത്ത്​ ബി.ജെ.പി അധികാരത്തിലെത്തിയാൽ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. ആദിവാസികളുടെയും ദലിതരുടെയും പാവങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കും എന്നായിരുന്നു​ അമിത്​​ ഷാ പ്രസംഗിച്ചത്​. 

യെദിയൂരപ്പ സർക്കാറാണ്​​ ഇന്ത്യയിൽ അഴിമതിയിൽ ഒന്നാംസ്​ഥാനത്തെന്ന് പറഞ്ഞ്​ ദിവസങ്ങൾക്കുമുമ്പ്​ അമിത് ​ഷാ വെട്ടിലായിരുന്നു. യെദിയൂരപ്പയെ അടുത്തിരുത്തിയാണ്​ അമിത്​ ഷാ ഇതു​ പറഞ്ഞത്​. അബദ്ധം മനസ്സിലായ ഉടൻ തിരുത്തിയെങ്കിലും സമൂഹമാധ്യമങ്ങൾ ഇത്​ ഏറ്റെടുക്കുകയായിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsgoofstranslatorKarnataka rally
News Summary - 'PM Modi will destroy nation', Amit Shah's translator goofs up at Karnataka rally -India News
Next Story