Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി നാളെ...

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

text_fields
bookmark_border
പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന ്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കും.

ചൊവ്വാഴ് ച രാവിലെ 10നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

രാ​ജ്യ​ത്തെ കോ​വി​ഡ് മേ​ഖ​ല​ക​ളെ ചു​വ​പ്പ്, ഓ​റ​ഞ്ച്, പ​ച്ച നി​റ​ത്തി​ലു​ള്ള മേ​ഖ​ല​ക​ളാ​യി ത​രം​തി​രി​ക്കാനാണ് കേ​ന്ദ്ര സ​ര്‍ക്കാർ തീരുമാനിച്ചിരിക്കുന്നത്. കോ​വി​ഡ് ബാ​ധ രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളെ ചു​വ​പ്പും, രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്തെ​ങ്കി​ലും വ​ര്‍ധ​ന​യി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളെ ഓ​റ​ഞ്ചും, രോ​ഗ​ങ്ങ​ളി​ല്ലാ​ത്ത സ്​​ഥ​ല​ങ്ങ​ളെ പ​ച്ച നി​റ​ത്തി​ലു​ള്ള മേ​ഖ​ല​യി​ലും ഉ​ള്‍പ്പെ​ടു​ത്തും. ഇ​ങ്ങ​നെ ഇ​ള​വ് ന​ല്‍കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന മേ​ഖ​ല​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന പ​ട്ടി​ക കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ത​യാ​റാ​ക്കി​വ​രു​ക​യാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newscovid 19
News Summary - pm modi will address the nation at 4th April 2020-india news
Next Story