Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ യാത്ര...

മോദിയുടെ യാത്ര ഹിറ്റ്​ലറിന്‍റെ പാതയിൽ -കെജ്​രിവാൾ

text_fields
bookmark_border
kejrival
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്ര ജർമ്മൻ ഏകാധിപതി ഹിറ്റ്​ലറി​ന്‍റെ പാതയിലാണെന്ന്​ ഡൽഹി മുഖ് യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. തെരഞ്ഞെടുപ്പ്​ പ്രചാരണം പാരമ്യതയിലെത്തിയ സാഹചര്യത്തിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ മോദിക്കെതിരായ ആക്രമണം കൂടുതൽ ശക്​തമാക്കുകയാണ്​. ഇതിനിടെയാണ്​ കെജ്​രിവാളിൻറെ പ്രസ്​താവനയും പുറത്ത്​ വന്നിരിക്കുന്നത്​.

സാധാരണ ജനങ്ങളെ കൊലപ്പെടുത്താൻ ഹിറ്റ്​ലർ ഉപയോഗിച്ച അതേ രീതികൾ തന്നെയാണ്​ മോദി ഉപയോഗിക്കുന്നതെന്ന്​ കെജ്​രിവാൾ കുറ്റപ്പെടുത്തി. അധികാരം നില നിർത്താൻ ഹിറ്റ്​ലർ ഉപയോഗിച്ച തന്ത്രങ്ങൾ തന്നെയാണ്​ മോദിയും പയറ്റുന്നത്​. എന്നാൽ, മോദി ഭക്​തർക്ക്​ ഇക്കാര്യം മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്​തമാക്കുന്നു.

​യു.പിയിലെ ഗുരുഗ്രാമിൽ മുസ്​ലിം കുടുംബം മർദിക്കപ്പെട്ടതിന്​ പിന്നാലെയാണ്​ കെജ്​രിവാളി​ന്‍റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്​. ഹോളി ദിനത്തിൽ തെരുവിൽ ക്രിക്കറ്റ്​ കളിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണ്​ യു.പിയിൽ മുസ്​ലിം കുടുംബത്തിന്​ ക്രൂരമർദനം ഏൽക്കേണ്ടി വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modikejrivalmalayalam newsAravind
News Summary - P.M Modi walking on hitler path-India news
Next Story