Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിശ്വഭാരതി സർവകലാശാല...

വിശ്വഭാരതി സർവകലാശാല ബിരുദദാനച്ചടങ്ങിൽ മോദിക്കൊപ്പം മമത

text_fields
bookmark_border
വിശ്വഭാരതി സർവകലാശാല ബിരുദദാനച്ചടങ്ങിൽ മോദിക്കൊപ്പം മമത
cancel

കൊൽക്കത്ത: വിശ്വഭാരതി സർവകലാശലയുടെ 49ാമത്​ ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ്​ പ്രധാനമന്ത്രി ശൈഖ്​ ഹസീനയും പശ്​ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഒരേ വേദിയിൽ. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ്​ മോദി രവീന്ദ്രനാഥ ടാഗോർ സ്​ഥാപിച്ച സർവകലാശാല സന്ദർശിക്കുന്നത്​. പ്രധാനമന്ത്രിയാണ്​ സർവകലാശാലയു​െട ചാൻസലർ. എന്നാൽ 2008ൽ മൻമോഹൻ സിങ്ങി​​​െൻറ കാലത്താണ്​ അവസാനമായി ചാൻസലർ ബിരുദദാന ചടങ്ങിന്​ എത്തിയത്​. 

ടാഗോറി​​​െൻറ മണ്ണിൽ നിൽക്കാൻ സാധിച്ചതിലൂടെ താൻ അനുഗ്രഹീതനായെന്ന്​ പ്രധാനമന്ത്രി പറഞ്ഞു. ടാഗോൾ ആഗോള പൗരനായിരുന്നു. ലോകത്താകമാനമുള്ളവരുടെ വീടാകണം ശാന്തിനികേതൻ എന്ന്​ അദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യൻ വിദ്യാർഥികൾക്ക്​ വിശാല കാഴ്​ചപ്പാടുണ്ടാകണമെന്നും ഇന്ത്യൻ സ്വത്വത്തിന്​ മുൻഗണന നൽകണമെന്നും അദ്ദേഹം ആഗ്രഹിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മോദിയുടെ വിമർശക കൂടിയായ മമത ബാനർജിക്കൊപ്പം വേദി പങ്കിട്ട്​ ചരിത്രം കുറിച്ചെങ്കിലും സർവകലാശാലയുടെ ഉന്നത ബഹുമതിയായ ‘ദേശിക്കോട്ടം’ മോദി വിതരണം ചെയ്​തില്ല. ​പ്രധാനമന്ത്രിയുടെ തിരക്കുമൂലം അവാർഡ്​ വിതരണത്തിന്​ സാധിക്കി​െല്ലന്ന്​ നേരത്തെ അറിയിച്ചിരുന്നുവെന്ന്​ അധികൃതർ പറഞ്ഞു.

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സാംസ്​കാരിക ബന്ധത്തി​​​െൻറ പ്രതീകമായി ശാന്തിനികേതനിൽ ബംഗ്ലാദേശ്​ ഭവൻ പ്രധാനമന്ത്രിയും ശൈഖ്​ ഹസീനയും ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു. അതിനു ശേഷം ഇരു പ്രധാനമന്ത്രിമാരും ചർച്ച നടത്തി. ജലവിനിയോഗം, വ്യാപാരം, റോഹിങ്ക്യൻ അഭയാർഥി വിഷയം എന്നിവ ചർച്ചയായി. ഉച്ച ഭക്ഷണശേഷം ബംഗ്ലാദേശ്​ ഭവനിൽ മോദിയും ഹസീനയും നടത്തിയ ചർച്ചയിൽ മമതയും പങ്കുചേർന്നു. 

ഏതെങ്കിലും ഒരു മുഖ്യമ​ന്ത്രി വിശ്വഭാരതിയിൽ ചാൻസലർക്കൊപ്പം വേദി പങ്കിട്ടതായി തനിക്കറിയി​െല്ലന്ന്​ മമത പറഞ്ഞു. സർവകലാശാലയാണ്​ തന്നെ ക്ഷണിച്ചത്​. ചരിത്ര മുഹൂർത്തത്തിന്​ സാക്ഷിയാകാൻ കഴിഞ്ഞത്​ ബഹുമതിയാണെന്നും മമത കൂട്ടിച്ചേർത്തു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeSheikh Hasinamalayalam newsVisva-Bharti University
News Summary - PM Modi at Visva-Bharati Convocation With Mamata and Hasina -India News
Next Story