പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം
text_fieldsന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനം. പണിയുടെ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി നിർമാണ തൊഴിലാളികളുമായി സംസാരിച്ചു. മണിക്കൂറിലധികം കെട്ടിടത്തിൽ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. ലോക്സഭ സ്പീക്കർ ഓം ബിർല ഒപ്പമുണ്ടായിരുന്നു.
പാർലമെന്റ് സമുച്ചയത്തിന്റെ നിർമ്മാണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നേരത്തെയും എത്തിയിരുന്നു. 2021 സെപ്റ്റംബറിൽ പ്രധാനമന്ത്രി പുതിയ സമുച്ചയത്തിന്റെ നിർമ്മാണ സ്ഥലം സന്ദർശിച്ചിരുന്നു.
2020ലാണ് പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവഹിച്ചത്.
64,500 ചതുരശ്ര മീറ്ററുള്ള പുതിയ സമുച്ചയം സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമാണ്. ഭൂകമ്പത്തെ പ്രതിരോധിക്കുന്ന സമുച്ചയത്തിന്‍റെ നിർമാണത്തിൽ 2000 തൊഴിലാളികൾ നേരിട്ടും 9,000 പേർ നേരിട്ടല്ലാതെയും ഭാഗമാകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

