ഓസ്കർ തിളക്കത്തിലെ ബൊമ്മൻ - ബെള്ളി ദമ്പതികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
text_fieldsമുതുമല തെപ്പക്കാട് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബൊമ്മൻ - ബെള്ളി ദമ്പതികൾക്കൊപ്പം
ഗൂഡല്ലൂർ: ഓസ്കർ നേടിയ ‘ദി എലിഫൻറ് വിസ്പറേസ്’ ഡോക്യുമെന്ററിയിലെ രഘു എന്ന കുട്ടിയാനയുടെ വളർത്തു പാപ്പാന്മാരായ ബൊമ്മൻ ഭാര്യ ബെള്ളി എന്നിവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുതുമല കടുവ സങ്കേതം ആന വളർത്ത് ക്യാമ്പിലെത്തിയപ്പോഴാണ് പാപ്പാൻ ദമ്പതിമാരെ പ്രധാനമന്ത്രി കണ്ടത്. ഇരുവരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കുശലം പറയുകയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
ഞായറാഴ്ച രാവിലെ 11.15ഓടെയാണ് മുതുമലയിലെ തെപ്പക്കാട് ആന ക്യാമ്പിൽ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിയെ വനം വകുപ്പ് സെക്രട്ടറി സുപ്രിയ സാഹു, ജില്ല കലക്ടർ എസ്.പി. അംറിത്ത്, ഐ.ജി സുധാകർ, എസ്.പി കെ .പ്രഭാകർ എന്നിവർ സ്വീകരിച്ചു.
തെപ്പക്കാട്ടിൽ വളർത്തു ആനകൾക്ക് കരിമ്പ് നൽകി. കടുവാ സംരക്ഷണ പദ്ധതിയെക്കുറിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. പിന്നീട് റോഡ് മാർഗം മസിനഗുഡിയിലെത്തി. 11.50ന് ഹെലികോപ്റ്ററിൽ മൈസൂരിലേക്ക് പുറപ്പെട്ടു.

