അമ്മയെ കാണാൻ മോദി ആശുപത്രിയിലെത്തി
text_fieldsന്യൂഡല്‍ഹി: ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അമ്മയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. അഹമ്മദാബാദിലെ യു.എന്‍ മെഹ്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി റിസര്‍ച്ച് സെന്ററിലാണ് മോദിയുടെ അമ്മ ഹിരാ ബെന്നിനെ (100) പ്രവേശിപ്പിച്ചിരിക്കുന്നത്.
അമ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് മോദി അമ്മയെ അവസാനമായി സന്ദര്‍ശിച്ചത്. തെരഞ്ഞെടുപ്പില്‍ ഹിരാ ബെന്‍ വോട്ട് ചെയ്തിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഹിരാ ബെന്നിന് ആയുരാരോഗ്യം നേര്‍ന്ന് ട്വീറ്റ് ചെയ്തു. 'അമ്മയും മകനും തമ്മിലുള്ള സ്നേഹം ശാശ്വതവും അമൂല്യവുമാണ്. മോദി ജി, ഈ ദുഷ്കരമായ സമയത്ത് എന്റെ സ്നേഹവും പിന്തുണയും നിങ്ങളോടൊപ്പമുണ്ടാകും. നിങ്ങളുടെ അമ്മ ഉടൻ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

