Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കേദാർനാഥിൽ;...

മോദി കേദാർനാഥിൽ; രണ്ട്​ ദിവസത്തെ തീർഥാടനത്തിന്​ തുടക്കം

text_fields
bookmark_border
narendra-modi-23
cancel

ന്യൂഡൽഹി: രാജ്യം അവസാനഘട്ട തെരഞ്ഞെടുപ്പിലേക്ക്​ നീങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പ്രധാനമന്ത്രി നര േന്ദ്രമോദിയുടെ തീർഥാടനത്തിന്​ തുടക്കമായി. കേദാർനാഥ്​ ​ക്ഷേത്രത്തിലാണ്​ അദ്ദേഹം ആദ്യം ദർശനം നടത്തിയത്​. സന്ദർശനത്തിനായി ശനിയാഴ്​ച രാവിലെ മോദി കേദാർനാഥിലെത്തിയത്​.

കേദാർനാഥ്​ ക്ഷേത്രത്തിലെ സന്ദർശനത്തിന്​ ശേഷം ഞായറാഴ്​ച ബദ്രിനാഥ്​ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും. ഇതിന്​ ​​ ശേഷമായിരിക്കും ഡൽഹിയിലേക്കുള്ള മടക്കം. അതേസമയം, സന്ദർശനത്തിനിടെ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ടം ലംഘിക്കരുതെന്ന്​ തെരഞ്ഞെടുപ്പ്​ കമീഷൻ പ്രധാനമന്ത്രി മോദിക്ക്​ മുന്നറിയിപ്പ്​ നൽകി.

നരേന്ദ്രമോദിയുടെ സന്ദർശനത്തോട്​ അനുബന്ധിച്ച്​ കനത്ത സുരക്ഷയാണ്​ കേദാർനാഥിലും ബദ്രിനാഥിലും ഏർപ്പെടുത്തിയിരിക്കുന്നത്​. ഭരണകാലയളവിൽ നിരവധി തവണ മോദി കേദാർനാഥും ബദ്രിനാഥും സന്ദർശിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsTemple visit
News Summary - PM Modi In Uttarakhand, Sets Off For Kedarnath Shrine-India news
Next Story