പ്രധാനമന്ത്രി തങ്ങൾക്കൊപ്പം; ആർക്കും അണ്ണാഡി.എം.കെയെ തകർക്കാനാവില്ല– തമിഴ്നാട് മന്ത്രി
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങൾക്കൊപ്പമുള്ളപ്പോൾ ആർക്കും എ.െഎ.എ.ഡി.എം.കെയെ തകർക്കാനാവില്ലെന്ന് തമിഴ്നാട് മന്ത്രി ടി.കെ രാജേന്ദ്ര ബാലാജി. എടപാടി പളനിസ്വാമി വിഭാഗത്തിന് രണ്ടില ചിഹ്നം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം.കെ ഉൾപ്പടെ ആർക്കും പാർട്ടിയെ എതിർക്കാൻ സാധിക്കില്ല. പാർട്ടി ജനറൽ കൗൺസിലിലെ 92 ശതമാനം അംഗങ്ങളും തങ്ങളെയാണ് പിന്തുണക്കുന്നതെന്നും രാജേന്ദ്രൻ അവകാശപ്പെട്ടു.
കഴിഞ്ഞ മാർച്ച് 23നാണ് തെരഞ്ഞെടുപ്പ് കമീഷൻ രണ്ടില ചിഹ്നം മരവിപ്പിച്ചത്. പന്നീർശെൽവം വിഭാഗവും ശശികല വിഭാഗവുമാണ് രണ്ടില ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചത്. പിന്നീട് ശശികല വിഭാഗവുമായി തെറ്റിയ പളനിസ്വാമി, പന്നീർശെൽവം വിഭാഗവുമായി ചേരുകയായിരുന്നു. നിലവിൽ പാർട്ടിയിലെ മേധാവിത്വത്തിന് വേണ്ടി എടപ്പാടി–ശശികല വിഭാഗങ്ങൾ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
