Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്ക്​...

മോദിക്ക്​ മുസ്​ലിംകളുടെ രോദനം കേൾക്കാനാവില്ലെന്ന്​ മുനവ്വർ റാണാ

text_fields
bookmark_border
മോദിക്ക്​ മുസ്​ലിംകളുടെ രോദനം കേൾക്കാനാവില്ലെന്ന്​ മുനവ്വർ റാണാ
cancel

വാരണസി:  പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ മുസ്​ലിംകളുടെ രോദനം കേൾക്കാൻ കഴിയുന്നില്ലെന്ന്​ പ്രശസ്​ത ഉർദു കവി മുനവ്വർ റാണ. മോദിക്ക്​ദലിതുകളുടെ വേദന അറിയാൻ കഴിയും. എന്നാൽ അങ്ങേയറ്റം ദയനീയമായ അവസ്ഥയിൽ കഴിയുന്ന മുസ്ലിംകളുടെ വേദന മനസിലാക്കാൻ  അദ്ദേഹത്തിന്​ കഴിയുന്നില്ലെന്നും മുനവ്വർ പറഞ്ഞു. ആൾ ഇന്ത്യ മുശാഇറെ സംഗമത്തിൽ പ​െങ്കടുത്ത്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനുമായി സൗഹാര്‍ദ്ദത്തോടെ മുന്നോട്ടുപോകാൻ കഴിയണം. പാകിസ്താൻ കലാകാരൻമാരെ ഇന്ത്യ സ്വാഗതം ചെയ്യണമെന്നും സാംസ്കാരിക രംഗത്തെ കൊടുക്കൽ വാങ്ങലുകൾ അനിവാര്യമാണെന്നും റാണ പറഞ്ഞു.

സൈന്യത്തെ രാഷ്ട്രീയ ലാക്കോടെ ഉപയോഗപ്പെടുത്തുന്നതിനെയും റാണ വിമർശിച്ചു. ഭോപ്പാലിൽ ജയിൽ ചാടിയ സിമി പ്രവർത്തകരെ ‘വ്യാജ എറ്റുമുട്ടലിലൂടെയാണ്​ കൊലപ്പെടുത്തിയതെന്നും വിളരമായി മാത്രമാണ്​ യഥാർഥ ഏറ്റുമുട്ടലുകൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 രാജ്യത്തെ അസഹിഷ്ണുതക്കും അനീതിക്കുമെതിരെ പുരസ്​കാരങ്ങൾ നിഷേധിച്ചുകൊണ്ടുള്ള കലാകാരൻമാരുടെ പ്രതിഷേധം തുടരുമെന്നും മുനവ്വർ റാണ പറഞ്ഞു.

 

Show Full Article
TAGS:munawwr rana urdu poet 
Next Story