കൊലപാതകം അനായാസമാക്കുന്ന കർണാടക സർക്കാറിനെ ജനങ്ങൾ ശിക്ഷിക്കും: മോദി
text_fieldsമംഗളൂരു: കർണാടകയുടെ പൈതൃകവും വികസനവും തകർത്ത് കൊലപാതകങ്ങൾ അനായാസമാക്കുന്ന കോൺഗ്രസ് സർക്കാറിനെ നിയമസഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഉഡുപ്പി എം.ജി.എം ഗ്രൗണ്ടിൽ വൻ ജനാവലി പങ്കെടുത്ത ബി.ജെ.പി തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
വ്യവസായം, പ്രൗഢസംസ്കാരം, വിവിധമേഖലകളിലെ വികസനകുതിപ്പുകൾ തുടങ്ങിവയിലൂടെ പെരുമ നേടിയ കർണാടകയുടെ ലോകകേളി ഇപ്പോൾ കൊലപാതകങ്ങളിലാണ്. നിങ്ങളുടെ രാഷ്ട്രീയ നിലപാടുകൾ ചോദ്യം ചെയ്തവരെ നിങ്ങൾ കൊന്നു. നിങ്ങളുടെ സർക്കാറിനെ വിമർശിച്ചവരെ നിങ്ങൾ കൊന്നു. നിങ്ങളുടെ ആശയങ്ങളോട് വിയോജിച്ചവരെ കൊന്നു. ജനാധിപത്യത്തിൽ കലാപത്തിനും കൊലപാതകങ്ങൾക്കും എന്ത് സാധ്യതയാണുള്ളതെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കണം.
കന്നടയിൽ തുടങ്ങി ഹിന്ദിയിലേക്ക് കടന്നപ്പോൾ പ്രസംഗം വിവർത്തകൻ രംഗത്തെത്തി. പരിഭാഷകനെ ഇടക്ക് വിലക്കി മോദി പറഞ്ഞു^എനിക്കും നിങ്ങൾക്കുമിടയിൽ ഭാഷ ഒരു പ്രശ്നമല്ലെന്ന് വൻജനാവലിയുടെ ഭാവവും പ്രതികരണങ്ങളും എന്നോട് വിളിച്ചുപറയുന്നു. എത്രനേരമാണ് നിങ്ങൾ എന്നെ കാത്തും കേട്ടും വെയിലുകൊണ്ടത്? പകരം നിങ്ങൾക്ക് ഞാൻ വികസനം തരാം.'
ഉഡുപ്പി-ചിക്കമംഗളൂരു എം.പി ശോഭ കാറന്തലജെ, ദക്ഷിണ കന്നട എം.പി നളിൻ കുമാർ കട്ടീൽ, ജയപ്രകാശ് ഹെഗ്ഡെ എന്നിവർ പ്രസംഗിച്ചു. മകന് നിയമസഭ സീറ്റ് നൽകാത്തതിൽ പ്രതിഷേധം സൂക്ഷിക്കുന്ന ബി.ജെ.പി അധ്യക്ഷൻ ബി.എസ്.യെദ്യൂരപ്പയുടെ അസാന്നിധ്യം പരിപാടിയിൽ ശ്രദ്ധേയമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
