Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്ത് എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നു; 91 പുത്തൻ ട്രാൻസ്മിറ്ററുകൾകൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും
cancel

രാജ്യത്ത് എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നു; 91 പുത്തൻ ട്രാൻസ്മിറ്ററുകൾകൂടി നാളെ മുതൽ പ്രവർത്തനം തുടങ്ങും

text_fields
bookmark_border
സംസ്ഥാനത്ത് ആലപ്പുഴ ജില്ലയിലെ കായംകുളത്തും, പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്

രാജ്യവ്യാപകമായി എഫ് എം റേഡിയോ പ്രക്ഷേപണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 91 പുതിയ എഫ് എം ട്രാൻസ്‌മിറ്ററുകൾ ഏപ്രിൽ 28 മുതൽ പ്രവർത്തനം തുടങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10:30ന് വിഡിയോ കോൺഫറൻസിങ് വഴി ഇവ ഉദ്ഘാടനം ചെയ്യും. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ കായംകുളത്തും, പത്തനംതിട്ട ജില്ലയിലെ മണ്ണാറ മലയിലുമാണ് പ്രക്ഷേപണികൾ സ്ഥാപിച്ചിട്ടുള്ളത്.

100 വാട്സാണ് ഈ ട്രാൻസ്മിറ്ററുകളുടെ പ്രസരണശേഷി . കായംകുളത്തെ ഫ്രീക്വൻസി 100.1 മെഗാ ഹെഡ്സും പത്തനംതിട്ടയിലേത് 100 മെഗാഹെർഡ്‌സും ആണ്. തിരുവനന്തപുരം ആകാശവാണി നിലയത്തിൽ നിന്നുള്ള പരിപാടികൾ രാവിലെ അഞ്ചര മുതൽ രാത്രി 11. 10 വരെ തുടർച്ചയായി പ്രക്ഷേപണം ചെയ്യും. പ്രക്ഷേപണിയുടെ 15 കിലോമീറ്റർ ചുറ്റളവിലുള്ള എഫ് എം റേഡിയോ ശ്രോതാക്കൾക്കും എഫ് എം റേഡിയോ സൗകര്യമുള്ള മൊബൈൽ ഫോൺ ഉപഭോക്താക്കൾക്കും റേഡിയോ പരിപാടികൾ കേൾക്കാം.

പ​ത്ത​നം​തി​ട്ട​യിലെ ട്രാൻസ്‌മിറ്റർ സ്ഥാപിച്ചിട്ടുള്ളത് ജില്ലയിലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ മണ്ണാറമലയിലായതിനാൽ 25 കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ​വ​രെ പ​രി​പാ​ടി​ക​ൾ കേ​ൾ​ക്കാ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi to inaugurate 91 FM transmitters on April 28 to boost radio connectivity in India
Next Story