Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദരിദ്രരുടെ ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാൻ പരിശ്രമിക്കുക -ഐ.ഐ.ടി വിദ്യാർഥികളോട് മോദി

text_fields
bookmark_border
PM Modi to IIT-Delhi graduates: Country will give you ease of doing business, you bring ease of living for poor
cancel

ന്യൂഡൽഹി: രാജ്യം നിങ്ങൾക്ക് ബിസിനസ് ചെയ്യാനുള്ള സൗകര്യം എളുപ്പമാക്കും, നിങ്ങൾ ദരിദ്രരുടെ ജീവിതസൗകര്യങ്ങൾ വർധിപ്പിക്കാൻ പരിശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐ.ഐ.ടി ഡൽഹിയിലെ ബിരുദധാരികളായ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ കണ്ടുപിടിത്തങ്ങൾ നടത്തിക്കൊണ്ട് നിങ്ങൾ ദരിദ്രരിൽ ദരിദ്രർക്ക് ജീവിതസൗകര്യമൊരുക്കണം. രാജ്യത്തിന്‍റെ ആവശ്യങ്ങൾ തിരിച്ചറിയാനും സ്വാശ്രയ ഇന്ത്യ കെട്ടിപ്പടുക്കാനുമായി നിങ്ങൾ പ്രവർത്തിക്കണം -പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

'ഗുണനിലവാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, വിട്ടുവീഴ്ച ചെയ്യാതിരിക്കുക, പുതുമയെ വലിയ തോതിൽ പ്രോത്സാഹിപ്പിക്കുക, വിശ്വാസ്യത ഉറപ്പുവരുത്തുക, വിപണിയിൽ ദീർഘകാല വിശ്വാസം വളർത്തുക, മാറ്റത്തിനായി കാതോർത്തിരിക്കുക' തുടങ്ങിയ ഉപദേശങ്ങളും അദ്ദേഹം വിദ്യാർഥികൾക്ക് നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi to IIT-Delhi graduates: Country will give you ease of doing business, you bring ease of living for poor
Next Story