കോവിഡ്: പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗം തുടങ്ങി; രാജ്യത്ത് 3.26 ലക്ഷം പുതിയ രോഗികൾ
text_fieldsന്യൂഡൽഹി: കോവിഡ് സാഹചര്യവും വാക്സിനേഷനും വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം തുടങ്ങി. കോവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷത്ത് നിന്ന് വലിയ വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് മോദിയുടെ യോഗം. പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷനുമാണ് യോഗത്തിലെ പ്രധാന ചർച്ച വിഷയം. ആരോഗ്യമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നീതി ആയോഗ് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക.
അതേസമയം, രാജ്യത്ത് 3,26,098 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 3,890 പേർ രോഗം ബാധിച്ച് മരിച്ചു. 3,53,299 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,43,72,907 ആയി ഉയർന്നു. ആകെ മരണം 2,66,207 ആയി വർധിച്ചു. 36,73,802 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 18,04,57,579 പേർക്ക് ഇതുവരെ വാക്സിൻ നൽകി.
41,779 രോഗികളുമായി കർണാടകയാണ് രോഗികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്. മഹാരാഷ്ട്ര, കേരള, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും 20,000ത്തിലേറെ രോഗികളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

