Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാത്തലിക് ബിഷപ് കോൺഫറൻസിന്‍റെ ക്രിസ്മസ് ആഘോഷങ്ങളിൽ മോദി പങ്കെടുക്കും

text_fields
bookmark_border
modi 9897
cancel

ന്യൂഡൽഹി: കാത്തലിക് ബിഷപ്പ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സി.ബി.സി.ഐ) ക്രിസ്മസ് ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഇന്ന് ഡല്‍ഹിയില്‍ സി.ബി.സി.ഐ ആസ്ഥാനത്ത് നടക്കുന്ന ആഘോഷപരിപാടികളിലാണ് മോദി പങ്കെടുക്കുക. ഇന്ന് വൈകീട്ട് ആറ് മണിക്കാണ് പരിപാടി.

ക്രിസ്ത്യൻ സമുദായത്തിലെ പ്രമുഖ നേതാക്കളുമായി പ്രധാനമന്ത്രി സംവദിക്കും. പരിപാടിയില്‍ നിരവധി മതപുരോഹിതന്മാര്‍, പൗരപ്രമുഖര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുക്കും. കരോള്‍ ഗാനങ്ങളടക്കം ആഘോഷത്തിന്റെ ഭാഗമാകും. അത്താഴവിരുന്നോടെ ആഘോഷപരിപാടികള്‍ സമാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.


കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ വസതിയിലെ ക്രിസ്മസ് ആഘോഷ പരിപാടിയിൽ പങ്കെടുത്തതിന്‍റെ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചിരുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi to attend Christmas celebrations hosted by Catholic Bishops' Conference of India
Next Story