Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി...

രാജീവ്​ ഗാന്ധി ഐ.എൻ.എസ്​ വിരാടിൽ അവധി ആഘോഷിച്ചുവെന്ന്​ മോദി

text_fields
bookmark_border
Modi
cancel
camera_alt????????????????? ??????????? ?????? ?????????????? ????????????????

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ്​ ഗാന്ധി​െക്കതിരായി പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾ കൊളുത്തിയ വിവാദങ് ങൾ കെട്ടടങ്ങും മുമ്പ്​ വീണ്ടും വിവാദ പരാമർശവുമായി ​നരേന്ദ്ര​ േമാദി. രാജീവ്​ ഗാന്ധിയും കുടുംബവും നാവിക സേനയുട െ യുദ്ധക്കപ്പലായ ​െഎ.എൻ.എസ്​ വിരാട്​​ അവധിക്കാലം ആഘോഷിക്കാൻ ഉപയോഗിച്ചുവെന്നാണ്​ മോദിയു​െട പുതിയ വിമർശനം. രാജീവ്​ ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്​ച വരുത്തിയെന്നും മോദി ആരോപിച്ചു. ഡൽഹിയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ്​ വിരാട്​. ഈ കപ്പലാണ്​ രാജീവ്​ ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ്​ യാത്രക്കായി ഉപയോഗിച്ചത്​. അദ്ദേഹത്തിൻെറ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു. ഐ.എൻ.എസ്​ വിരാട്​ 10 ദിവസമാണ്​ ദ്വീപിൽ കാത്തു കിടന്നത്​. അവധി ആഘോഷം കഴിഞ്ഞ്​ രാജീവും കുടുംബവും തിരികെ വരും വരെ നാവിക സേനാ ഉദ്യോഗസ്​ഥരും ദ്വീപിൽ സേവനം ചെയ്​തുവെന്നും മോദി ആരോപിച്ചു. 1988ലെ ഇന്ത്യ ടുഡേയിലെ ന്യൂസ്​ സഹിതം ഇക്കാര്യം മോദി ട്വീറ്റ്​ ചെയ്യുകയും ചെയ്​തിട്ടുണ്ട്​.

സ്​തുതിപാഠകർ വിശുദ്ധനെന്ന്​ വിശേഷിപ്പിക്കു​േമ്പാഴും അഴിമതിക്കാരിൽ നമ്പർ വൺ ആയാണ്​ രാജീവ്​ ഗാന്ധി മരിച്ചതെന്ന്​ നേരത്തെ മോദി വിമർശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ins viratrajeev gandhimalayalam newsLok Sabha Electon 2019
News Summary - PM Modi Targets Rajiv Gandhi Again, Alleges "Family Holiday" On Navy Ship - India News
Next Story