Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി പാക്​ അംബാസിഡർ;...

മോദി പാക്​ അംബാസിഡർ; എല്ലാ ദിവസവും പാകിസ്​താനെ കുറിച്ച്​ സംസാരിക്കുന്നു -മമത

text_fields
bookmark_border
മോദി പാക്​ അംബാസിഡർ; എല്ലാ ദിവസവും പാകിസ്​താനെ കുറിച്ച്​ സംസാരിക്കുന്നു -മമത
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പാക്​ അംബാസിഡറെ പോലെയാണെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാക്​ അംബാസിഡറെ പോലെ എല്ലാ ദിവസവും മോദി പാകിസ്​താ​നെ കുറിച്ചാണ്​ സംസാരിക്കുന്നത്​. ഇന്ത്യയുടെ പ്രശ്​നങ്ങള ും മോദി ചർച്ച ചെയ്യണമെന്ന്​ മമത ആവശ്യപ്പെട്ടു.

എന്തിനാണ്​ എപ്പോഴും പാകിസ്​താനുമായി ഇന്ത്യയെ താരതമ്യം ചെയ്യുന്നത്​. ഹിന്ദുസ്ഥാനെ കുറിച്ച്​ സംസാരിക്കു. ഞങ്ങൾക്ക്​ പാകിസ്​താനാകാൻ താൽപര്യമില്ല. ഞങ്ങൾ ഹിന്ദുസ്ഥാനെ സ്​നേഹിക്കുന്നു മമത പറഞ്ഞു. ആരെങ്കിലും തൊഴിൽ തരാൻ ആവശ്യപ്പെട്ടാൽ മോദി പാകിസ്​താനിലേക്ക്​ പോകാൻ പറയും. വ്യവസായങ്ങൾ ഇല്ലെന്ന്​ പരാതിപ്പെട്ടാലും പാകിസ്​താനിലേക്ക്​ പോകാൻ പറയും. എല്ലായിപ്പോഴും പാകിസ്​താനെ കുറിച്ച്​ പറയാതെ ഇന്ത്യയെ കുറിച്ച്​ മോദി സംസാരിക്കണമെന്ന്​ മമത വ്യക്​തമാക്കി.

ഇന്ത്യയെപോലെ സമ്പന്നമായ സംസ്​കാരവും പൈതൃകവുമുള്ള രാജ്യത്തെ പാകിസ്​താനുമായി താരതമ്യം ചെയ്യാൻ മോദിക്ക്​ എങ്ങനെ സാധിക്കുന്നുവെന്നും മമത ചോദിച്ചു. ബംഗാളിൽ നടന്ന പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെയാണ്​ മോദിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച്​ മമത രംഗത്തെത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeemalayalam newsindia newsCAA protestAnti CAA protest
News Summary - PM Modi talks of Pakistan all day like their ambassador-India news
Next Story