കോവിഡ് വാക്‌സിന്‍ വിതരണം: തെരഞ്ഞെടുപ്പിന് സമാനമായ ആസൂത്രണം വേണം -പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ ലഭ്യമായാല്‍ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ സംബന്ധിച്ച് ആലോചിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. കോവിഡ് വാക്‌സിന്‍ സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനും വിശദമായ പദ്ധതി തയാറാക്കാന്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ എക്‌സ്‌പെര്‍ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ്-19 (എന്‍.ഇ.ജി.വി.സി) സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും കൂടിയാലോചിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പുകള്‍ക്ക് തയാറെടുപ്പ് നടത്തുന്നതിന് സമാനമായ ആസൂത്രണം വാക്‌സിന്‍ വിതരണത്തിലും ഉണ്ടാകണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാകുമെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും വൈവിധ്യവും കണക്കിലെടുത്താവണം വാക്‌സിന്‍ എല്ലായിടത്തും എത്തിക്കുന്നത് ആസൂത്രണം ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

