Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ...

കൊറോണ പ്രതിരോധത്തിന്​ സാർക്​ രാജ്യങ്ങൾ പ്ര​േത്യക ഫണ്ടുണ്ടാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി

text_fields
bookmark_border
കൊറോണ പ്രതിരോധത്തിന്​ സാർക്​ രാജ്യങ്ങൾ പ്ര​േത്യക ഫണ്ടുണ്ടാക്കണമെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി
cancel
camera_alt????????????? ????????????? ???????? ?????????????????????? ???????? 15 ??? ??????? ?????????? ?????????? (???)

ന്യൂഡൽഹി: കൊറോണ പ്രതിരോധത്തിന്​ സാർക് രാജ്യങ്ങൾ പ്ര​േത്യക ഫണ്ടുണ്ടാക്കണമെന്നും അതിലേക്ക്​ ഒരു കോടി ഡോ ളർ ഇന്ത്യ വാഗ്​ദാനം ചെയ്യുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ്​ 19 വൈറസ്​ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സാർക്​ രാഷ്​ട്രത്തലവൻമാർ നടത്തിയ വീഡിയോകോൻഫറൻസിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യ, പാകിസ്​ഥാൻ, അഫ്​ഗാനിസ്​ഥാൻ, ബംഗ്ലാദേശ്​, ഭൂട്ടാൻ, മാലദ്വീപ്​, നേപാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്​ സാർക്​ കൂട്ടായ്​മയിലുള്ളത്​. 150 ഒാളം പേർക്കാണ്​ ​മേഖലയിൽ ഇതുവരെ വൈറസ്​ ബാധിച്ചതായി സ്​ഥിരീകരിച്ചത്​. വൈറസ്​ വ്യാപനം തടയുന്നതിന്​ കൂട്ടായ്​മയുടെ നേതൃത്വത്തിൽ നടപടികളെടുക്കുന്നത്​ ആലോചിക്കാനായിരുന്നു വീഡിയോ കോൺഫറൻസ്​.

വൈറസ്​ വ്യാപനം തടയുന്നതിന്​ ഇന്ത്യ സ്വീകരിക്കുന്ന നടപടികൾ വിശദീകരിച്ച പ്രധാനമന്ത്രി, അവ മറ്റു രാജ്യങ്ങൾക്ക്​ പരിശീലിപ്പിക്കാനും ഒരുക്കമാണെന്ന്​ അറിയിച്ചു. രോഗീ നിരീക്ഷണത്തിന്​ പ്രത്യേക സോഫ്​റ്റ്​വെയർ വികസിപ്പിച്ചതായും അവ സാർക്ക്​ രാജ്യങ്ങളുമായി പങ്കിടാമെന്നും പ്രധാനമന്ത്രി വാഗ്​ദാനം ചെയ്​തു.

ശ്രീ​ല​ങ്ക​ൻ പ്ര​സി​ഡ​ൻ​റ്​ ​ഗോ​ട​ബ​യ രാ​ജ​പ​ക്​​സ, മാ​ല​ദ്വീ​പ്​ പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം മു​ഹ​മ്മ​ദ്​ സ്വാ​ലി​ഹ്, നേ​പ്പാ​ൾ പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ർ​മ ഒ​ലി, ഭൂ​ട്ടാ​ൻ പ്ര​ധാ​ന​മ​ന്ത്രി ലോ​​ട്ടെ ഷെ​റി​ങ്, ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന, അ​ഫ്​​ഗാ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഷ്​​റ​ഫ്​ ഗ​നി, പാ​കി​സ്​​താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക പ്ര​തി​നി​ധി സ​ഫ​ർ മി​ർ​സ എ​ന്നി​വ​ർ വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ൽ പ​​ങ്കെ​ടു​ത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SAARCCoronavirus
News Summary - PM Modi Suggests Coronavirus Fund For SAARC
Next Story