ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചു -പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് മോദി
text_fieldsന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ട്ടി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയെ ജനങ്ങള്‍ ദുരന്തത്തില്‍നിന്ന് മോചിപ്പിച്ചെന്ന് മോദി പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ആവേശവും ആശ്വാസവുമുണ്ട്. ഡല്‍ഹിയെ ദുരന്തത്തില്‍നിന്ന് മുക്തമാക്കിയതിലാണ് ആശ്വാസമെന്നും മോദി പറഞ്ഞു.
മോദി ഗ്യാരന്റിയില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയുന്നു. ഇന്നത്തെ വിജയം ചരിത്രപരമാണ്. ഇത് സാധാരണ വിജയമല്ല. ഡല്‍ഹിയിലെ ജനങ്ങള്‍ ദുരന്തത്തെത്തൂത്തെറിഞ്ഞു. ഡല്‍ഹി ദുരന്തത്തില്‍നിന്ന് മോചനം നേടി. ജനം ഷോര്‍ട്ട്കട്ട് രാഷ്ട്രീയത്തിന് അന്ത്യംകുറിച്ചു. രാഷ്ട്രീയത്തില്‍ ഷോര്‍ട്ട്കട്ടുകള്‍ക്കും നുണകള്‍ക്കും സ്ഥാനമില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്.
അഴിമതിക്കെതിരായ പ്രസ്ഥാനത്തിൽ നിന്ന് പിറവിയെടുത്ത പാർട്ടി അഴിമതിയിൽ മുങ്ങിമരിച്ചു. അവരുടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ജയിലിൽ പോയി. മദ്യ കുംഭകോണവും സ്കൂൾ അഴിമതിയും ഡൽഹിയുടെ പ്രതിച്ഛായക്ക് നാണക്കേടായിരുന്നു. ആദ്യ നിയമസഭാ സമ്മേളനത്തില്‍ സി.എ.ജി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആരൊക്കെ കൊള്ളയടിച്ചോ അവര്‍ക്കതെല്ലാം തിരികെ നല്‍കേണ്ടിവരും. കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഡബിള്‍ ഹാട്രിക് അടിച്ചു. തോല്‍വിയില്‍ അവര്‍ സ്വയം സ്വര്‍ണ്ണമെഡല്‍ നല്‍കുകയാണ് -മോദി പറഞ്ഞു.
ഡൽഹിയിലെ വിജയത്തിന് എക്സിലൂടെ നേരത്തെ മോദി നന്ദി പറഞ്ഞിരുന്നു. ജനങ്ങളുടെ ശക്തിയാണ് ഏറ്റവും വലുതെന്നും ചരിത്ര വിജയം ബി.ജെ.പിക്ക് നൽകിയതിന് ഡൽഹിക്ക് സല്യൂട്ടെന്നും എക്സിൽ മോദി കുറിച്ചു. വികസനം വിജയിച്ചു. കേന്ദ്രത്തിന്‍റെ നല്ല ഭരണത്തിനുള്ള ഫലമാണിത്. ഇനി ഡൽഹിക്ക് സുസ്ഥിര വികസന ഭരണത്തിന്‍റെ കാലമായിരിക്കും. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താൻ സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അതാണ് നൽകാനുള്ള ഗാരന്‍റി. വികസിത ഇന്ത്യയെന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഡൽഹി നിര്‍ണായക പങ്കുവഹിക്കുമെന്നും മോദി എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

