Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

"പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്"- മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ

text_fields
bookmark_border
കോലാപൂരിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പാട്ടീലിന്‍റെ ഈ വിചിത്ര പരാമർശം
പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നത്- മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ
cancel

പ്രധാനമന്ത്രി നരേന്ദ്ര മോദി 24 മണിക്കൂറും രാജ്യത്തെ സേവിക്കുന്നതിനാൽ ദിവസവും രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്ന അവകാശവാദവുമായി മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ. കോലാപൂരിൽ ബി.ജെ.പി പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് പാട്ടീലിന്‍റെ ഈ വിചിത്ര പരാമർശം.

ദിവസവും 24 മണിക്കൂറും ഉറങ്ങാതെ രാജ്യത്തെ സേവിക്കുന്നതിനുള്ള പരീക്ഷണത്തിനായി പ്രധാനമന്ത്രി രണ്ട് മണിക്കൂർ മാത്രമാണ് ഉറങ്ങുന്നതെന്നും ഓരോ മിനിറ്റും അദ്ദേഹം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്നും പാട്ടീൽ അവകാശപ്പെട്ടു.

പ്രധാനമന്ത്രി വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നതെന്നും രാജ്യത്തെ ഏത് പാർട്ടിയിലും നടക്കുന്ന സംഭവങ്ങളെക്കുറിച്ച് അദ്ദേഹം ബോധവാനാണെന്നും ചന്ദ്രകാന്ത് പാട്ടീൽ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi sleeps for only 2 hours every day, experimenting now so that he need not have to sleep: Maharashtra BJP chief
Next Story