Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലി​െൻറ​ ആലിംഗനം...

രാഹുലി​െൻറ​ ആലിംഗനം ആവശ്യമില്ലാത്തതെന്ന്​​ നരേന്ദ്രമോദി

text_fields
bookmark_border
രാഹുലി​െൻറ​ ആലിംഗനം ആവശ്യമില്ലാത്തതെന്ന്​​ നരേന്ദ്രമോദി
cancel

ഷജനാപൂർ: വിശ്വാസ വോ​െട്ടടുപ്പിനിടെ തന്നെ ആലിംഗനം ചെയ്​ത കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വിമർശിച്ച്​ പ്രധാനമന്ത്രി നരേന്ദ്ര​ മോദി. രാഹുലി​​​​​െൻറ ആലിംഗനം ആവശ്യമില്ലാത്തതായിരുന്നുവെന്ന്​ മോദി പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ച്​ നിന്നാൽ അത്​ താമരക്ക്​ കൂടുതൽ ഗുണകരമാവുമെന്നും അദ്ദേഹം വ്യക്​തമാക്കി. യു.പിയി​ൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു മോദിയുടെ പ്രസ്​താവന.

ഞങ്ങൾ അവരോട്​ അവിശ്വാസപ്രമേയത്തി​​​​​െൻറ ആവശ്യമെന്താണെന്ന്​ ചോദിച്ചു. എന്നാൽ അതിന്​ ഉത്തരം തരുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടു. അവസാനം ആവശ്യമില്ലാത്ത ഒരു ആലിംഗനം മാത്രമാണ്​ ഉണ്ടായതെന്ന്​ നരേന്ദ്രമോദി പറഞ്ഞു. 

​പാർ​ല​മ​​​​​​െൻറി​ലെ അ​വി​ശ്വാ​സ പ്ര​മേ​യ ച​ർ​ച്ച​ക്കി​ട​യി​ലായിരുന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ്​​ത​ബ്​​ധ​നാ​ക്കി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആലിംഗനം.സ്വ​ന്തം പ്ര​സം​ഗം തീ​ർ​ന്ന​യു​ട​ൻ രാ​ഹു​ൽ എ​തി​ർ​വ​ശ​ത്തേ​ക്കു ന​ട​ന്നു​ചെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി​യെ കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​യി​രു​ന്നു. രാഹുലി​​​​​െൻറ ആലിംഗനത്തെ വിമർശിച്ച്​ ഭരണപക്ഷം രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsRahul Gandhi
News Summary - PM Modi Slams 'Unwanted Hug' From Rahul Gandhi During Trust Vote Debate at Farmers' Rally in UP's Shahjahanpur-India news
Next Story