Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനുഴഞ്ഞുകയറ്റക്കാരുമായി...

നുഴഞ്ഞുകയറ്റക്കാരുമായി കൂട്ടുകൂടി കോൺഗ്രസ്​ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -മോദി

text_fields
bookmark_border
നുഴഞ്ഞുകയറ്റക്കാരുമായി കൂട്ടുകൂടി കോൺഗ്രസ്​ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -മോദി
cancel

ഗുവാഹത്തി: കോൺഗ്രസിനെ കടന്നാക്രമിച്ച്​ പ്രധാനമന്ത്രിയുടെ അസമിലെ തെരഞ്ഞെടുപ്പ്​ പ്രചാരണം പുരോഗമിക്കുന്നു. കോൺഗ്രസ്​-എ.ഐ.യു.ഡി.എഫ്​ സഖ്യം മഹാസഖ്യമല്ല, മഹാനുണയാണെന്ന്​ മോദി പരിഹസിച്ചു.

''കോൺഗ്രസിന്​ നേതാവോ ആശയമോ ഇല്ല. അവർ മഹാനുണയൻമാരാണ്​. സംസ്ഥാനത്തിന്‍റെ വ്യക്തിത്വത്തിനും സംസ്​കാരത്തിനും അപകടമരമാകുന്നവരുമായി കോൺഗ്രസ്​ സഖ്യത്തിലാണ്​. നുഴഞ്ഞുകഴറ്റക്കാർക്ക്​ ശക്തിയുള്ള പാർട്ടിയുമായാണ്​ കോൺഗ്രസിന്​ കൂട്ട്​. കോൺഗ്രസ്​ ജനങ്ങളെ ഭിന്നിപ്പിക്കുകയാണ്​. അവർ വോട്ടിനായി ജനങ്ങളെ ഒറ്റുകൊടുക്കുകയാണ്​.

സംസ്ഥാനത്തിന്‍റെ പാരമ്പര്യവും സാംസ്​കാരിക ചിഹ്നങ്ങളും സംരക്ഷിക്കുന്ന ബി.ജെ.പിയോട്​ ജനങ്ങൾക്ക്​ വിശ്വാസം വർധിക്കുകയാണ്​. സംസ്ഥാനത്തേക്ക്​ നുഴഞ്ഞുകയറ്റക്കാരെ പ്രവേശിപ്പിക്കുന്നവർക്ക്​ നിങ്ങൾ അധികാരം കൈമാറുമോ?'' -നരേന്ദ്ര മോദി ​പറഞ്ഞു.

ബദ്​റുദ്ദീൻ അജ്​മലിന്‍റെ എ.ഐ.യു.ഡി.എഫുമായുള്ള കോൺഗ്രസ്​ സഖ്യത്തെ അക്രമിക്കാനാണ്​ പ്രധാനമായും മോദി ശ്രമിച്ചത്​. കോൺഗ്രസ്​ നയിക്കുന്ന മഹാസഖ്യവും ബി.ജെ.പി-അസം ഗണപരിഷത്ത്​ സഖ്യവുമാണ്​ അസമിൽ പോരിനിറങ്ങുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congressassembly election 2021
Next Story