Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിന്നലാക്രമണം വിഡിയോ ഗെയിം ആണെന്ന്​ കോൺഗ്രസ്​ തെറ്റിദ്ധരിച്ചിരിക്കുന്നു -മോദി

text_fields
bookmark_border
മിന്നലാക്രമണം വിഡിയോ ഗെയിം ആണെന്ന്​ കോൺഗ്രസ്​ തെറ്റിദ്ധരിച്ചിരിക്കുന്നു -മോദി
cancel

സികർ (രാജസ്ഥാൻ): മിന്നലാക്രമണം നടത്തിയെന്ന കോൺഗ്രസ്​ അവകാശവാദം കള്ളമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങൾ മിന്നലാക്രമണം നടത്തിയപ്പോൾ ആദ്യം എതിർത്ത കോൺഗ്രസ്​ ഇപ്പോൾ ‘മീ ടൂ’ എന്നുപറഞ്ഞ്​ രംഗത്തുവന്നിരിക്കുകയാണ്​. മിന്നലാക്രമണം വിഡിയോ ഗെയിം ആണെന്ന്​ തെറ്റിദ്ധരിച്ചിരിക്കുകയാണ്​ കോൺഗ്രസെന്നും ​മോദി കൂട്ടിച്ചേർത്തു. രാജസ്ഥാനിലെ സികറിൽ ബി.ജെ.പി തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്നു പറഞ്ഞ് ആറ് തീയതികൾ പുറത്തുവിട്ടു. എന്തു തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാകിസ്​താൻ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്കു പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്ട്രൈക്ക് എന്നൊരു വാക്ക് വാർത്തയിലൂടെ എങ്കിലും ജനങ്ങൾ കേട്ടിട്ടുണ്ടോ?. 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ‘മീ ടു’വെന്ന്​. സർജിക്കൽ സ്​ട്രൈക്ക്​ എന്നത്​ വിഡിയോ ഗെയിം അല്ല– മോദി പരിഹസിച്ചു. സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധി പാമ്പാട്ടികൾക്കൊപ്പം സമയം പങ്കിടുന്ന വിഡിയോ ചൂണ്ടിക്കാട്ടിയാണു വിമർശനം.
Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi slam Congress on Surgical strike remarks - India news
Next Story