Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Subramanian Swamy
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​;...

കോവിഡ്​; ​പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ ഗഡ്​കരിയെ ഏൽപ്പിക്കണം -പരോക്ഷ വിമർശനവുമായി സുബ്രമണ്യൻ സ്വാമി

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരു​േമ്പാൾ മഹാമാരിയുടെ പ്രതിരോധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാനുള്ള ഉത്തരവാദിത്തം നിതിൻ ഗഡ്​കരിയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി രാജ്യസഭ എം.പി സ​ുബ്രമണ്യസ്വാമി. കോവിഡ്​ വ്യാപനത്തിന്‍റെ മൂന്നാംതരംഗം കുട്ടികളെയായിരിക്കും കൂടുതൽ ബാധിക്കുകയെന്ന മുന്നറിയിപ്പ്​ നൽകിയ അദ്ദേഹം ഈ മഹാമാരിക്കെതിരെ യുദ്ധം നയിക്കാനുള്ള ഉത്തരവാദിത്തം നിതിൻ ഗഡ്​കരിക്ക്​ കൈമാറണമെന്നും ആവശ്യ​െപ്പടുകയായിരുന്നു. ട്വീറ്റിലൂടെയായിരുന്നു അഭിപ്രായപ്രകടനം.

രാജ്യത്ത്​ കോവിഡ്​ ബാധ​യുടെ പശ്ചാത്തലത്തിൽ ആശുപത്രികൾ നിറഞ്ഞുകവിയുകയും ഓക്​സിജൻ ലഭിക്കാതെ നിരവധിപേർ മരിച്ചുവീഴുകയും ചെയ്യുന്നതിനിടെയാണ്​ പ്രതികരണം. ഉറ്റവരും ബന്ധുക്കളും നഷ്​ടമായതോടെ നിരവധിപേർ കേന്ദ്രസർക്കാറിൻറെ നിസംഗതക്കെതിരെ രംഗത്തെത്തിയിരുന്നു.

'ഇസ്​ലാമിക കടന്നുകയറ്റക്കാരെയും ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തെയും പോ​െല ഇന്ത്യ കൊറോണ വൈറസിനെയും അതിജീവിക്കും. ഇപ്പോൾ കർശന മുൻകരുതലുകൾ എടുത്തില്ലെങ്കിൽ കുട്ടികളെ ബാധിക്കുന്ന മൂന്നാംതരംഗവും നേരിടേണ്ടിവരും. അതിനാൽ മോദി കോവിഡിനെതി​രായ യുദ്ധത്തിന്‍റെ ഉത്തരവാദിത്തം ഗഡ്​കരിയെ ഏൽപ്പിക്കണം. പ്രധാനമന്ത്രിയുടെ ഓഫിസിനെ വി​ശ്വസിക്കുന്നത്​ ഉപയോഗശൂന്യമാണ്​' -സുബ്രമണ്യൻ സ്വാമി ട്വീറ്റ്​ ചെയ്​തു.

തന്‍റെ വിമർശനം പ്രധാനമന്ത്രിക്ക്​ നേരെയല്ലെന്നും പ്രധാനമന്ത്രിയ​ുടെ ഓഫിസിനെതിരെയാണെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ആരോഗ്യമന്ത്രിയെ മാറ്റുകയാ​െണന്ന്​ ആദ്യം ആവശ്യമെന്നും കൊറോണിലിനെയല്ലാതെ ശാസ്​ത്രത്തെ വിശ്വസിക്കുന്ന ഡോക്​ടർക്ക്​ ആരോഗ്യവകുപ്പ്​ കൈമാറണ​െമന്നും ഒരു ട്വിറ്റർ ഉപയോക്താവ് വ്യക്തമാക്കിയപ്പോൾ മറുപടിയായി ആരോഗ്യമന്ത്രി ഹർഷവർധനനെ പിന്തുണച്ചും സുബ്രമണ്യൻ സ്വാമി രംഗത്തെത്തി.

കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ന​േ​രന്ദ്രമോദിക്കും കേന്ദ്രസർക്കാറിനുമെതിരെ വിമർശനവുമായി ബി.ജെ.പിയിൽനിന്നും മറ്റുപാർട്ടികളിൽനിന്നും നിരവധിപേർ രംഗത്തെത്തിയിരുന്നു. രാജ്യത്ത്​ പ്രതിദിനം നാലുലക്ഷത്തോളം പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. 3000ൽ അധികം പേർ പ്രതിദിനം മരിച്ചുവീഴുകയും ചെയ്യുന്നു. ആശുപത്രികളുടെ അസൗകര്യവും ഓക്​സിജൻ ദൗർലഭ്യവുമാണ്​ മിക്ക മരണങ്ങൾക്കും കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Subramanian SwamyCovid IndiaBJP
News Summary - PM Modi Should Make Nitin Gadkari in Charge Of War Against Covid Subramanian Swamy
Next Story