കോവിഡ്: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വിഡിയോ സന്ദേശം പങ്കുവെക്കുമെന്ന് പ്രധാനമന്ത്രി
text_fieldsന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൻെറ പശ്ചാത്തലത്തിൽ ജനങ്ങൾക്കായി വെള്ളിയാഴ്ച രാവിലെ ഒമ്പത ു മണിക്ക് വീഡിയോ സന്ദേശം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രധാനമന്ത ്രി അറിയിച്ചത്. ലോക്ക്ഡൗണിന്റെ പത്താംദിവസമായ വെള്ളിയാഴ്ച പൗരൻമാർക്ക് ചെറിയ വിഡിയോ സന്ദേശവുമായി എത്തു മെന്ന് മോദി ട്വീറ്റ് ചെയ്തു.
At 9 AM tomorrow morning, I’ll share a small video message with my fellow Indians.
— Narendra Modi (@narendramodi) April 2, 2020
कल सुबह 9 बजे देशवासियों के साथ मैं एक वीडियो संदेश साझा करूंगा।
കൊറോണ വൈറസ് വ്യാപനവും നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയങ്ങളാകും മോദി വിഡിയോ സന്ദേശത്തിലും പറയുക എന്നാണ് സൂചന. രാജ്യത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം രണ്ടുതവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ആദ്യ അഭിസംബോധനയില്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും രണ്ടാംതവണ രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയുമാണുണ്ടായത്.
വ്യാഴാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. ലോക്ക്ഡൗണിന് ശേഷം രാജ്യം എങ്ങനെയായിരിക്കണമെന്ന കൃത്യമായ പദ്ധതി തയാറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണിനെ സംസ്ഥാനങ്ങൾ ഗൗരവമായി തന്നെ കാണണമെന്നും മോദി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.