Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മോദിയെ കണ്ട്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ; കൂടിക്കാഴ്ച നീണ്ടത്​ 50 മിനിറ്റ്​
cancel
Homechevron_rightNewschevron_rightIndiachevron_rightമോദിയെ കണ്ട്​ എൻ.സി.പി...

മോദിയെ കണ്ട്​ എൻ.സി.പി അധ്യക്ഷൻ ശരദ്​ പവാർ; കൂടിക്കാഴ്ച നീണ്ടത്​ 50 മിനിറ്റ്​

text_fields
bookmark_border

ന്യൂഡൽഹി: നാഷനലിസ്റ്റ്​ കോൺഗ്രസ്​ പാർട്ടി (എൻ.സി.പി) അധ്യക്ഷനും രാജ്യസഭാംഗവുമായ ശരദ്​ പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 50 മിനിറ്റ്​ നേരം നീണ്ടതായി റിപ്പോർട്ടുകൾ പറയുന്നു. വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസും സ്​ഥിരീകരിച്ചു.

ദേശീയതാൽപര്യം മുൻനിർത്തിയുള്ള കാര്യങ്ങളാണ് സംസാരിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പവാർ വ്യക്തമാക്കി.

മഹാരാഷ്​ട്രയിലെ മുതിർന്ന രാഷ്​ട്രീയ നേതാവ്​ രാഷ്​ട്രപതി പദത്തിലേക്ക്​ വരുന്നതായി തെരഞ്ഞെടുപ്പ്​ വിദഗ്​ധൻ പ്രശാന്ത്​ കിഷോർ ആരോപണമുന്നയിച്ചതിന്​ പിന്നാലെയാണ്​ കൂടിക്കാഴ്ചയെന്നത്​ ശ്രദ്ധേയമാണ്​. പ്രധാനമന്ത്രി മന്ത്രിസഭ പുനഃസംഘടന നടത്തുംമുമ്പ്​ ശരദ്​ പവാർ 'സഹകരണ മന്ത്രി' പദം വേണമെന്ന്​ ആവശ്യമുന്നയിച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശിവസേന, കോൺഗ്രസ്​ കക്ഷികൾക്കൊപ്പം മഹാരാഷ്​ട്രയിൽ മഹാ വികാസ്​ അഘാഡിയിൽ അംഗമാണ്​ ശരദ്​ പവാറിന്‍റെ എൻ.സി.പിയും.

ആഴ്ചകൾക്ക് മുമ്പ് എട്ട് പ്രതിപക്ഷ പാർട്ടി നേതാക്കൾ ശരദ് പവാറിന്‍റെ ഡൽഹിയിലെ വസതിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്ര സർക്കാറിനെതിരായ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതിന്‍റെ സൂചനയായി ഇത് വിലയിരുത്തപ്പെട്ടെങ്കിലും, രാഷ്ട്രീയപരമായിരുന്നില്ല കൂടിക്കാഴ്ചയെന്നാണ് പങ്കെടുത്തവർ പറഞ്ഞത്. കോൺഗ്രസ് ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല.

പ്രതിപക്ഷ ഐക്യം രൂപപ്പെടുത്താൻ ശരദ് പവാർ നേതൃത്വം നൽകുമോയെന്ന ചോദ്യം ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiSharad Pawar
News Summary - PM Modi, Sharad Pawar Meet For Nearly 50 Minutes
Next Story