Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജ്യത്തെ കർഷകർക്ക്​...

രാജ്യത്തെ കർഷകർക്ക്​ ​17,000 കോടി രൂപ നൽകി -മോദി

text_fields
bookmark_border
രാജ്യത്തെ കർഷകർക്ക്​ ​17,000 കോടി രൂപ നൽകി -മോദി
cancel

ന്യൂഡൽഹി: പ്രതിവർഷം 6,000 രൂപ നൽകുന്ന പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കർഷകർക്ക്​ 17,100 കോടി രൂപ കൈമാറിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി യോജന പദ്ധതിയുടെ ഭാഗമായാണ്​ തുക നൽകിയത്​.

2018ൽ ആരംഭിച്ച പദ്ധതിയുടെ ആറാം ഗഡുവാണിത്​. ഇതുവരെ 10 കോടിയിലധികം കർഷകർക്ക് പദ്ധതിയിലൂടെ 90,000 കോടി രൂപ നേരിട്ട്​ നൽകിയതായി സർക്കാർ അവകാശപ്പെടുന്നു. ഇടനിലക്കാരോ കമ്മിഷനോ ഇല്ലാതെ ഈ തുക കർഷകരിലെത്തിക്കാൻ കഴിഞ്ഞതിൽ താൻ സംതൃപ്​തനാണെന്ന്​ മോദി പറഞ്ഞു. വിഡിയോ കോൺഫറൻസിലൂടെയാണ്​ തുക കൈമാറ്റം ഉദ്​ഘാടനം ചെയ്​തത്​.

'പി‌എം-കിസാൻ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ ക്ലിക്കിലൂടെ 8.5 കോടി കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മീഷനോ ഇല്ലാതെ നേരിട്ട് കർഷകരിലേക്ക് പോയി. പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കപ്പെടുന്നതിൽ ഞാൻ സംതൃപ്തനാണ്'- പ്രധാനമന്ത്രി പറഞ്ഞു.

ഒരു ലക്ഷം കോടി രൂപയുടെ മൂലധനമുള്ള അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്​ പദ്ധതിയും വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി ഉദ്​ഘാടനം ചെയ്​തു. കമ്മ്യൂണിറ്റി ഫാമിങ്ങും കാർഷിക വിളകളുടെ കോൾഡ് സ്റ്റോറേജ്, സംഭരണകേന്ദ്രം, സംസ്​കരണ യൂണിറ്റുകൾ എന്നിവ സജ്ജീകരിക്കാനാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiFarmersIndia NewsPM-KISAN scheme
Next Story