ആരുടെയും പൗരത്വം കവർന്നെടുക്കില്ല; പൗരത്വ നിയമത്തിന് പിന്തുണ തേടി മോദി
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രതിഷേധങ്ങൾ ആളിപ്പടരവെ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ രംഗത്തെത്തി. പൗരത്വ നിയമത്തിൽ അവബോധം വളർത്താനും പിന്തുണ തേടിയും എത്തിയ മോദി #IndiaSupportsCAA എന്ന ഹാഷ്‌ടാഗിന് ഇവ ട്വീറ്റ് ചെയ്യാൻ അഭ്യർഥിച്ചു. ഈ നിയമം ആരുടെയും പൗരത്വം കവർന്നെടുക്കുന്നില്ല എന്ന് മോദി അവകാശപ്പെട്ടു.
പീഡനത്തിനിരയായ അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനെക്കുറിച്ചാണ് സി.എ.എ പറയുന്നത്, ആരുടെയും പൗരത്വം എടുത്തുകളയുന്നതിനെക്കുറിച്ചല്ല- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
#IndiaSupportsCAA because CAA is about giving citizenship to persecuted refugees & not about taking anyone’s citizenship away.
— narendramodi_in (@narendramodi_in) December 30, 2019
Check out this hashtag in Your Voice section of Volunteer module on NaMo App for content, graphics, videos & more. Share & show your support for CAA..
ആത്മീയ ഗുരുവായ ജഗ്ഗി വാസുദേവ് (സദ്ഗുരു ) പൗരത്വ നിയമത്തെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ മോദി ട്വിററിൽ പങ്കിട്ടിട്ടുണ്ട്. സദ്ഗുരു ഇതിന് ചരിത്രപരമായ സന്ദർഭം നൽകുന്നു, നമ്മുടെ സാഹോദര്യ സംസ്കാരത്തെ അതിശയകരമായി ഉയർത്തിക്കാട്ടുന്നു. അതേസമയം നിക്ഷിപ്ത താൽപ്പര്യക്കാരുടെ തെറ്റായ പ്രചരണങ്ങളും അദ്ദേഹം ഇല്ലാതാക്കുന്നു- മോദി എഴുതി.
പൗരത്വ നിയമം വൈകി വന്ന നീതിയെന്നാണ് ജഗ്ഗി വാസുദേവ് വിഷേഷിപ്പിക്കുന്നത്. പാകിസ്താനിലെ മത ന്യൂനപക്ഷങ്ങൾ നിയമപരമായി തന്നെ വിവേചനം അനുഭവിക്കുന്നവരാണ്. അതേസമയം ഇന്ത്യയിൽ നിയമപരമായി വിവേചനമില്ലെന്നും അദ്ദേഹം വാദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.