Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാവൽക്കാരൻ കള്ളനാണെന്ന...

കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന്​ അപകടം -​മോദി

text_fields
bookmark_border
കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന്​ അപകടം -​മോദി
cancel

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം രാജ്യത്തിന്​ അപകടമാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന് ത്യയിലെ സെക്യൂരിറ്റി ഗാർഡുമാരുടെ പരിപാടിയിൽ സംസാരിക്കു​േമ്പാഴാണ്​ മോദി കോൺഗ്രസി​​​െൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്​.

രാജ്യത്തെ മുഴുവൻ കാവൽക്കാരോട്​ താൻ ക്ഷമ ചോദിക്കുന്നു. ചില ആളുകൾ അവരുടെ വ്യക്​തി താൽപര്യങ്ങൾക്കായി കാവൽക്കാരൻ കള്ളനാണെന്ന മുദ്രാവാക്യം ഉയർത്തുകയാണെന്ന്​ മോദി പറഞ്ഞു. 25 ലക്ഷം സെക്യൂരിറ്റി ഗാർഡുമാരെ ഓ​ഡിയോ കോൺഫറൻസ്​ വഴി അഭിസംബോധന ചെയ്യു​േമ്പാഴാണ്​ മോദി രാഹുലി​​​െൻറ മുദ്രാവാക്യത്തിനെതിരെ രംഗത്തെത്തിയത്​.

കഴിഞ്ഞ ഞായറാഴ്​ച ഞാനും കാവൽക്കാരനാണെന്ന മുദ്രാവാക്യത്തിന്​ മോദി തുടക്കമിട്ടിരുന്നു. തുടർന്ന്​ ബി.ജെ.പി നേതാക്കൾ ട്വിറ്ററിൽ ചൗക്കിദാർ എന്ന്​ ചേർത്ത്​ പേര്​ മാറ്റിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsLok Sabha Electon 2019
News Summary - PM Modi Says Opposition's "Chowkidar Chor Hai" Slogan Harmful For Country-India news
Next Story