അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന രണ്ട് വെല്ലുവിളികളെന്ന് മോദി
text_fieldsന്യൂഡൽഹി: അഴിമതിയും സ്വജനപക്ഷപാതവുമാണ് രാജ്യം നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ കാർന്നു തിന്നുന്ന ചിതലാണ് അഴിമതി. അതിനെതിരെ നമുക്ക് പോരാടണം. സ്വജനപക്ഷപാതത്തിനെതിരെ ബോധവൽക്കരണം നടത്താനും നമുക്ക് സാധിക്കണം.
നമ്മുടെ സ്ഥാപനങ്ങളുടെ കരുത്ത് തിരിച്ചറിയണം. മെറിറ്റിന്റെ അടിസ്ഥാനത്തിൽ മുന്നേറിയാൽ മാത്രമേ രാജ്യത്തിന് വികസനമുണ്ടാവു. അഴിമതിയെ നേരിടാൻ എനിക്ക് നിങ്ങളുടെ സഹായം വേണം. അഴിമതിയേയും അഴിമതിക്കാരേയും ഒന്നിച്ചെതിർക്കാമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിരവധി സ്ഥാപനങ്ങൾ സ്വജനപക്ഷവാദം മൂലം ചങ്ങലക്കിട്ട അവസ്ഥയിലാണ്. ഇത് രാഷ്ട്രീയത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. സ്വജനപക്ഷമില്ലാത്ത രാജ്യമാണ് വികസനത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന്റെ അമ്മയാണെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 75 വർഷത്തെ ഇന്ത്യയുടെ യാത്ര ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു. വെല്ലുവിളികൾക്കിടയിലും രാജ്യം മുന്നേറി.
നമ്മുടെ രാജ്യത്തെ ജനങ്ങൾ ഒരിക്കലും കീഴടങ്ങിയില്ല. സ്വാതന്ത്ര്യം നേടിയപ്പോൾ നമ്മുടെ വികസനപാതയെ സംശയിച്ച നിരവധി പേരുണ്ടായിരുന്നു. പക്ഷേ ഈ നാട്ടിലെ ജനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമായ ഒരു കാര്യമുണ്ടെന്ന് അവർക്കറിയില്ലായിരുന്നു. ഈ മണ്ണ് പ്രത്യേകതകൾ നിറഞ്ഞതാണ്. വൈവിധ്യമാണ് ഇന്ത്യയുടെ ശക്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

