Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമ​ന്ത്രിയാവാൻ...

പ്രധാനമ​ന്ത്രിയാവാൻ നെഹ്​റു ഇന്ത്യയെ വിഭജിച്ചു -മോദി

text_fields
bookmark_border
narendra-modi
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി സ്​ഥാനത്തിനുവേണ്ടി ജവഹർലാൽ നെഹ്​റുവാണ്​ ഇന്ത്യ വിഭജിച്ചതെന്ന്​ പ്രധാനമന്ത്രി നരേന ്ദ്ര മോദി. ലോക്​സഭയിൽ ​ നന്ദിപ്രമേയ ചർച്ചക്ക്​ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ഹിന്ദു അഭയാർഥികളേയും മുസ്​ല ിം കുടിയേറ്റക്കാരെയും രണ്ടായി കാണണമെന്ന് അന്നത്തെ അസം മുഖ്യമന്ത്രിയോട്​​ ആവശ്യപ്പെട്ടത്​ നെഹ്​റുവായിരുന് നു. രാജ്യത്ത്​ അഭയം തേടി വരുന്നവർക്ക്​ പൗരത്വം നൽകണമെന്നാണ്​ പാകിസ്​താൻ പ്രധാനമന്ത്രി ലിയാഖത്ത്​ അലി ഖാനുമായ ി കരാർ ഒപ്പിട്ട്​ ഒരു വർഷത്തിന്​ ശേഷം നെഹ്​റു ഈ സഭയിൽ ആവശ്യപ്പെട്ടത്. അതിന്​ നിയമത്തിൽ വകുപ്പുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ​എനിക്ക്​ കോൺഗ്രസുകാരോട്​ ചോദിക്കാനുള്ളത്​ നെഹ്​റു വർഗീയവാദിയായിരുന്നോ എന്നാ​ണ്​. ഇന്ത്യയെ ഹിന്ദുരാഷ്​ട്രമാക്കാൻ നെഹ്​റു ആഗ്രഹിച്ചിരുന്നോ എന്നും മോദി ചോദിച്ചു.​

പാകിസ്​താൻ ഇന്ത്യൻ മുസ്​ലിങ്ങ​ളിൽ ഭയം സൃഷ്​ടിക്കുകയാണെന്ന്​ മോദി ആരോപിച്ചു​. കോൺഗ്രസ്​ കളിക്കുന്നത്​ വോട്ടുബാങ്ക്​ രാഷ്​ട്രീയാണ്​. മുസ്​ലിംകൾ കോൺഗ്രസിന്​ വെറും വോട്ടുബാങ്ക്​ മാത്രമാണ്​. ്​ഞങ്ങൾക്ക്​ അവർ ഇന്ത്യൻ പൗരൻമാരാണ്​. സി.എ.എയെ എതിർക്കുന്നത്​ ‘ടുക്​ടാ ടുക്​ടാ ഗാ​ങ്ങാ​െണന്ന്​ പ്രധാനമന്ത്രി ആരോപിച്ചു​. ഇന്ത്യയിലെ ഒരു ഹിന്ദു-മുസ്​ലിം പൗരനെയും സി.എ.എ ബാധിക്കില്ല. സി.എ.എ ഒരാളുടെയും പൗരത്വം എടുത്തകളയാനുള്ളതല്ലെന്നും ന്യൂനപക്ഷത്തെ രാഷ്​ട്രീയ നേട്ടത്തിന്​ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു​.

ആർട്ടിക്​ൾ 370 എടുത്തുകളഞ്ഞപ്പോൾ കശ്​മീർ കത്തുമെന്ന്​ പലരും പറഞ്ഞു. രാഷ്​ട്രീയ നേതാക്കളെ തടങ്കലിൽവെക്കുന്നതിനെ പലരും ചോദ്യം ചെയ്​തു. കഴിഞ്ഞ ആഗസ്​റ്റ്​ അഞ്ചിന്​ മഹ്​ബൂബ മുഫ്​തി പറഞ്ഞത്​ ഇന്ത്യ കശ്​മീരിനെ വഞ്ചിച്ചു എന്നണ്​. 1947ലെ തീരുമാനം തെറ്റായിപ്പോയി എന്നും അവർ പറഞ്ഞു​. ഇത്​ നമുക്ക്​ അംഗകരിക്കാൻ പറ്റുമോ? ഉമർ അബ്​ദുല്ല പറഞ്ഞത്​ 370 എടുത്തുകളയുന്നത്​ കശ്​മീരിനെ ഇന്ത്യയിൽ നിന്ന്​ വേർപെടുത്തുമെന്നാണ്​. ഫാറൂഖ്​ അബ്​ദുല്ല പറഞ്ഞത്​ 370 എടുത്തുകളഞ്ഞാൽ പിന്നെ ആരും കശ്​മീരിൽ ദേശീയ പതാക ഉയർത്തില്ലെന്നാണ്​. നമുക്കെങ്ങനെ ഇവരുടെ പക്ഷത്ത്​ നിൽക്കാനാവുമെന്ന്​ മോദി ചോദിച്ചു.

അടിയന്തരാവസ്​ഥ കാലത്ത്​ ഭരണഘടനയെ മറന്ന കോൺഗ്രസാണ്​ ഇന്ന്​ ബി.ജെ.പിയിൽനിന്ന്​ ഭരണഘടനയെ സംരക്ഷിക്കണം എന്ന്​ പറയുന്നത്​. പ്രതിപക്ഷം 70 വർഷം പ്രവർത്തിച്ചത്​ പോലെയായിരുന്ന​ു ഞങ്ങളുടെ പ്രവർത്തനമെങ്കിൽ ജമ്മുകശ്​മീരിന്​ പ്രത്യേക പദവി നൽകുന്ന 370ാം വകുപ്പും മുത്തലാഖും ഇപ്പോഴും അതേപടി നില നിൽക്കുമായിരുന്നെന്ന്​ മോദി പറഞ്ഞു. പഴയ രീതികളാണ്​ പിന്തുടർന്നതെങ്കിൽ രാമജന്മഭൂമി, കർത്താർപൂർ ഇടനാഴി, ബംഗ്ലാദേശ്​ അതിർത്തി തർക്കങ്ങൾ എന്നിവ ഇന്നും പരിഹരിക്കപ്പെടാതെ കിടക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കു-കിഴക്കൻ ഇന്ത്യയിൽ കുറേക്കാലമായി വികസനമുണ്ടായിരുന്നില്ല. എല്ലാവരും മേഖലയെ അവഗണിക്കുകയായിരുന്നു. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ മാറി തുടങ്ങിയിട്ടുണ്ട്​. വടക്കു-കിഴക്കൻ മേഖല വികസന കുതിപ്പിലാണ്​. കേന്ദ്രമന്ത്രിമാർ നിരന്തരമായി വടക്കു-കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കുന്നുണ്ട്​. ഗാന്ധിയാണ്​ ഞങ്ങളുടെ മാർഗരേഖയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഇന്ത്യക്കായുള്ള കാഴ്​ചപ്പാടാണ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​ അവതരിപ്പിച്ചതെന്ന്​ മോദി വ്യക്​തമാക്കി. നൂറ്റാണ്ടിലെ മൂന്നാം ദശകത്തിലേക്ക്​ കടക്കു​േമ്പാഴാണ്​ രാഷ്​ട്രപതിയുടെ പ്രസംഗം. രാജ്യത്തിൻെറ ഭാവിയിലേക്കുള്ള റോഡ്​മാപ്പാണ്​ രാഷ്​ട്രപതി അവതരിപ്പിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modinarendra modiloksabhaloksabhamalayalam newsmalayalam newsindia newsindia news
News Summary - PM Modi to reply to debate on Motion-India news
Next Story