Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആസ്​ത്രേലിയൻ...

ആസ്​ത്രേലിയൻ പ്രധാനമന്ത്രിയുമായി മോദിയുടെ ‘സമോസ കി ബാത്ത്​’ 

text_fields
bookmark_border
ആസ്​ത്രേലിയൻ പ്രധാനമന്ത്രിയുമായി മോദിയുടെ ‘സമോസ കി ബാത്ത്​’ 
cancel

ന്യൂഡല്‍ഹി: ‘സ്കോമോസ’ തിന്നാലോ? പേര്​ കേട്ട്​ ഞെട്ടണ്ട. നമ്മുടെ സമോസ തന്നെ സാധനം. ​പക്ഷേ, പാകം ചെയ്​തത്​ ആസ്​ത്രേലിയൻ പ്രധാനമന്ത്രി സ്​കോട്ട്​ മോറിസൺ ആയതുകൊണ്ട്​ അദ്ദേഹം ത​ന്നെ ഇട്ട പേരാണ്​ ‘സ്കോമോസ’ എന്ന്​. ​

ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ ഉണ്ടാക്കി പരീക്ഷിക്കുക മാത്രമല്ല, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അത്​ പങ്കുവെക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയുള്ള ഈ ‘ഓഫറി’നോട്​ ഉടൻ മോദി പ്രതികരിക്കുകയും ചെയ്​തു. കോവിഡിനെതിരേ വിജയം നേടിക്കഴിഞ്ഞാല്‍ ഒരുമിച്ച് സമോസകള്‍ ആസ്വദിക്കാമെന്നായിരുന്നു മോദിയുടെ മറുപടി.

‘ഞായറാഴ്​ച സ്​കോമോസയും മാങ്ങാ ചട്‌നിയും. നരേന്ദ്ര മോദിയുമായുള്ള ഈ ആഴ്ചത്തെ എ​​​െൻറ കൂടിക്കാഴ്ച വിഡിയോ ലിങ്ക് വഴിയാണെന്നത്​ ഖേദകരമാണ്​. ഇവ വെജിറ്റേറിയനാണ്​. ഇവ മോദിയുമായി പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദിയെ ടാഗ്​ ചെയ്​ത്​ സമോസയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്​ത്​ മോറിസൺ ഇങ്ങനെ കുറിച്ചു. 

‘ഇന്ത്യന്‍ മഹാസമുദ്രം കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു, ഇന്ത്യന്‍ സമോസ കൊണ്ട് ഐക്യപ്പെട്ടിരിക്കുന്നു! കാഴ്​ചയിൽ തന്നെ ഇവ രുചികരമാണ്​. കോവിഡിനെതിരേ നിര്‍ണായക വിജയം നേടികഴിഞ്ഞാല്‍, നമ്മള്‍ ഒരുമിച്ച് സമോസകള്‍ ആസ്വദിക്കും. നാലാം തിയതിയിലെ നമ്മുടെ വിഡിയോ മീറ്റിങ്ങിനായി കാത്തിരിക്കുന്നു' -മോദി ട്വീറ്റ് ചെയ്തു.

രണ്ട് പ്രധാനമന്ത്രിമാരും ജൂണ്‍ 4നാണ്​ വിഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച നടത്തുന്നത്​. ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തികവും തന്ത്രപ്രധാനവുമായ ബന്ധം ഇതോടെ കൂടുതല്‍ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാട്ടുതീ പ്രതിസന്ധി മൂലം ജനുവരിയിൽ നിശ്​ചയിച്ചിരുന്ന മോറിസണി​​​െൻറ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരുന്നു.

പിന്നീട്​ ​കോവിഡ്​ ഭീഷണി മൂലം യാത്രകൾ നിരോധിച്ചതിനാലാണ്​ ഇരു പ്രധാനമന്ത്രിമാരും വിഡിയോ കൂടിക്കാഴ്​ച നടത്തുന്നത്​. മെഡിക്കൽ, സ​ാ​ങ്കേതികം, വിദ്യാഭ്യാസം, കാർഷികം തുടങ്ങിയ മേഖലകളിലെ സഹകരണം സംബന്ധിച്ച്​ ചർച്ച നടക്കുമെന്നാണ്​ കരുതപ്പെടുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsScott MorrisonIndia-Australia relation
News Summary - PM Modi rejuvenates 'samosa diplomacy' with Australia's Scott Morrison -India news
Next Story