തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജല വിമാനത്തിൽ പറന്നിറങ്ങി മോദി
text_fieldsഅഹമദാബാദ്: രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് ജല വിമാനത്തിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമദാബാദിലെ സബർമതി നദിയിൽ നിന്ന് ദരോയി ഡാമിലേക്കാണ് പ്രധാനമന്ത്രി ആദ്യ ജല വിമാനത്തിൽ യാത്ര നടത്തിയത്.
രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ജല വിമാനം സബർമതി നദിയിൽ നിന്ന് പറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായാണ് ജല വിമാനം പറക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ യാത്രക്ക് ഏത് വാഹനവും ഉപയോഗിക്കാൻ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി പ്രതികരിച്ചു. ഇതിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, രണ്ടാംഘട്ട പ്രചരണം സമാപിക്കുന്ന ചൊവ്വാഴ്ച മോദിക്കും രാഹുൽ ഗാന്ധിക്കും റോഡ്ഷോകൾക്കുള്ള അനുമതി കഴിഞ്ഞദിവസം പൊലീസ് നിഷേധിച്ചിരുന്നു. സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങൾ, പൊതുജന അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെയാണ് ജല വിമാനത്തിൽ മോദി പറന്നിറങ്ങിയത്.
#WATCH: PM Modi reaches Dharoi Dam via sea plane, will visit Ambaji temple #Gujarat pic.twitter.com/pTcgooLfQA
— ANI (@ANI) December 12, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
