തെരഞ്ഞെടുപ്പ് റാലി: രാഹുലും മോദിയും ഇന്ന് ബിഹാറിൽ
text_fieldsപാറ്റ്‌ന: ശക്തമായ കോവിഡ് പ്രോട്ടോകോളിനിടയിലും തെരഞ്ഞെടുപ്പ് ചൂടിലമർന്ന ബീഹാറിൽ പ്രചാരണങ്ങൾക്കായി ദേശീയ നേതാക്കളെത്തും. മുന്നണികൾക്ക് ആവേശം പകർന്ന് രാഹുൽഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് നടക്കുന്ന വിവിധ റാലികളെ അഭിസംബോധന ചെയ്യും.
മഹാസഖ്യത്തിന് വേണ്ടി രാഹുല്‍ഗാന്ധി നവാഡയിലെ ഹിസ്വ, ഭഗല്‍പൂരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലെ പ്രചാരണത്തിൽ പങ്കെടുക്കും. റോത്ഹസ്, ഗയ, ഭഗല്‍പൂര്‍ എന്നിവിടങ്ങളിലെ റാലികളില്‍ മോദിയും പങ്കെടുക്കും.ദേശീയ നേതാക്കള്‍ കൂടി പ്രചാരണ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പങ്കത്തിനും ചൂടേറും.
രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന യോഗങ്ങളില്‍ തേജസ്വി അടക്കമുള്ള പ്രതിപക്ഷ സഖ്യം നേതാക്കള്‍ പങ്കെടുക്കും. മോദിയുടെ റാലിയിൽ നിതീഷ്കുമാറും പങ്കെടുക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

