'വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നടൻ തലമുറകൾക്ക് പ്രിയങ്കരനായി മാറി'; ചിരഞ്ജീവിയെ പ്രശംസിച്ച് മോദി
text_fieldsനടൻ ചിരഞ്ജീവിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ നടൻ തലമുറകൾക്ക് പ്രിയങ്കരനായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദിയുടെ പ്രതികരണം. 'ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ്' ലഭിച്ചതിനെ തുടർന്നാണ് ചിരഞ്ജീവിയെ മോദി പ്രശംസിച്ചത്.
'ചിരഞ്ജീവി ശ്രദ്ധേയനായ നടനാണ്. വൈവിധ്യമാർന്ന വേഷങ്ങളും അതിശയകരമായ സ്വഭാവവും തലമുറകളായുള്ള സിനിമാ പ്രേമികൾക്ക് അദ്ദേഹത്തെ പ്രിയങ്കരനാക്കി. ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചതിൽ അദ്ദേഹത്തിന് ആശംസകൾ'-മോദി ട്വിറ്ററിൽ കുറിച്ചു.
53-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലാണ് ചിരഞ്ജീവിയെ 'ഇന്ത്യന്‍ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍' അവാര്‍ഡ് നല്‍കി ആദരിച്ചത്. ഐഎഫ്എഫ്‌ഐ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. അജയ് ദേവ്ഗണ്‍, പരേഷ് റാവല്‍, സുനില്‍ ഷെട്ടി, മനോജ് ബാജ്‌പേയി, എഴുത്തുകാരനും രാജ്യസഭാ എംപിയുമായ വി വിജയേന്ദ്ര പ്രസാദ് എന്നിവരും ചടങ്ങില്‍ പ്രത്യേക ബഹുമതികളോടെ ആദരിക്കപ്പെട്ടു.
നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ചിരഞ്ജീവി തെലുങ്കില്‍ 150ലധികം സിനിമകളില്‍ അഭിനയിച്ചു. ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2006ല്‍ പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2012 മുതല്‍ 2014 വരെ കേന്ദ്ര ടൂറിസം മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചിരഞ്ജീവി നായകൻ ആയി അവസാനം റിലീസ് ചെയ്ത സിനിമയാണ് ഗോഡ്ഫാദർ. മലയാള സിനിമ ലൂസിഫറിന്റെ തെലുങ്ക് പതിപ്പാണ് സിനിമ. തിയറ്റർ റിലീസിലൂടെ മികച്ച കലക്ഷനാണ് സിനിമ നേടിയത്. കഴിഞ്ഞ ദിവസമാണ് സിനിമ ഒ.ടി.ടിയിൽ റിലീസ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

