Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

‘പ്രധാനമന്ത്രീ..ആണുങ്ങളോട്​ പാതി വീട്ടുജോലി ചെയ്യാൻ  പറയൂ..’

text_fields
bookmark_border
‘പ്രധാനമന്ത്രീ..ആണുങ്ങളോട്​ പാതി വീട്ടുജോലി ചെയ്യാൻ  പറയൂ..’
cancel

കോവിഡ്​ മഹാമാരിയും ലോക്​ഡൗണും പല സമവാക്യങ്ങളും തിരുത്തിക്കുറിക്കുന്ന കാലമാണിത്​. ഇന്ത്യയിലെ വീട്ടകങ്ങളിലെ ലിംഗരാഷ്​ട്രീയം തുറന്ന സംവാദങ്ങൾക്ക്​ വിഷയമാവുന്നുവെന്നതാണ്​ അതിലൊന്ന്​. ബി.ബി.സി ലേഖിക ഗീത പാണ്ഡെ എഴുതുന്നു


ഇന്ത്യയിൽ വീട്ടു​േജാലി എന്നു പറയുന്നത്​ ഭാരിച്ച പണിയാണ്​. പാശ്ചാത്യനാടുകളിൽനിന്ന്​ വ്യത്യസ്​തമായി കുറച്ച വീടുകളിൽ മാത്ര​േമ ഡിഷ്​വാഷറുകളും വാക്വം ക്ലീനറുകളും വാഷിങ്​ മെഷീനുകളുമൊക്കെ ഉള്ളൂ. അതിനാൽ പാത്രങ്ങളൊക്കെ വ്യക്​തികൾ തന്നെ വൃത്തിയാക്കണം. ബക്കറ്റുകളിൽ വെള്ളമെടുത്ത്​ തുണി അലക്കി ഉണക്കാൻ അയയിലിടണം. വീടകം ചൂലുകൊണ്ട്​ അടിച്ചുവാരി തുടച്ച്​ വൃത്തിയാക്കണം. അതിനു പുറമെ വീട്ടിലെ കുട്ടികളെയും മുതിർന്നവരെയുമൊക്കെ പരിപാലിക്കുകയും വേണം. 

ദശലക്ഷക്കണക്കിന്​ മധ്യവർഗ കുടുംബങ്ങളിൽ ഇതിനൊക്കെയായി പാർട്​ടൈം പാചകക്കാരെയും വീട്ടുജോലിക്കാരെയും ആയമാരെയുമൊക്കെ നിയോഗിക്കും. എന്നാൽ, ലോക്​ഡൗണും കൊറോണയും ഇതിനെയെല്ലാം ബാധിച്ചിരിക്കുന്നു. യാത്രക്കും മറ്റുമുള്ള അസൗകര്യങ്ങൾ കാരണം വേലക്കാർക്ക്​ എത്തിപ്പെടാൻ കഴിയാതായിരിക്കുന്നു. കുടുംബങ്ങളിൽ ഇതുയർത്തുന്ന അങ്കലാപ്പുകൾ ഏറെയാണിപ്പോൾ. അഭിപ്രയ സംഘട്ടനങ്ങളും കശപിശകളും പതിവായിരിക്കുന്നു. അതിനൊടുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുമ്പാകെ ഒരു നിവേദനവുമെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആണുങ്ങളോട്​ വീട്ടിലെ ​പാതിജോലികൾ ചെയ്യാൻ അട​ുത്ത ത​​െൻറ പ്രസംഗത്തിൽ ആവശ്യപ്പെടണമെന്ന തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുന്നത്​ മുംബൈയിലെ വീട്ടമ്മയായ സുബർണ ഘോഷ്​ ആണ്​. 

ലോക്​ഡൗൺ ആയതോടെ വർക്​ അറ്റ്​ ഹോം അടിസ്​ഥാനത്തിൽ ജോലിചെയ്യുന്നതിനു പുറമെ വീട്ടിലെ പാചകവും ക്ലീനിങ്ങും അലക്കലുമൊക്കെ ഒറ്റക്ക്​ ചെയ്യേണ്ടി വരുന്നതാണ്​ സുബർണയെ ചൊടിപ്പിച്ചിരിക്കുന്നത്​. ‘വാഷിങ്​ മെഷീനും ഗ്യാസ്​ സ്​റ്റൗവുമൊക്കെ പ്രവർത്തിപ്പിക്കാൻ ആണുങ്ങൾക്ക്​ കഴിയില്ലേ? പി​െന്ന എന്തുകൊണ്ടാണ്​ മിക്ക ആണുങ്ങളും വീട്ടുജോലിയിൽ അവരുടെ പങ്ക്​ നിർവഹിക്കാൻ വിസമ്മതിക്കുന്നത്​? വീട്ടുജോലിയിൽ തുല്യപങ്കാളിത്തം വഹിക്കാൻ പ്രധാനമന്ത്രി അവരെ പ്രേരിപ്പിക്കണം. ഇത്​ ഗൗരവമേറിയ, മൗലികമായ ചോദ്യമാണ്​. എന്തുകൊണ്ടാണ്​ കൂടുതൽ ആളുകളും ഇതേക്കു​റിച്ച്​ സംസാരിക്കാത്തത്​? -മോദിക്കുള്ള കത്തിൽ സുബർണ ചോദിക്കുന്നു. 

ഐക്യദാർഢ്യ​ പ്രഖ്യാപനത്തിനായി വിളക്കു കത്തിക്കാനും കൈയടിക്കാനും ഞങ്ങൾക്ക്​ പ്രചോദനമേകുന്ന പ്രധാനന്ത്രി, ഓരോ വീട്ടിലും വനിതകൾക്കെതിരെ വിവേചനം സൃഷ്​ടിക്കുന്ന അനീതിയെ തിരുത്താനും ഞങ്ങൾക്ക്​ പ്രചോദനമേകണം. ഈ ലോക്​ഡൗൺ കാലത്ത്​ കൂലിയൊന്നുമില്ലാത്ത ഈ വീട്ടുജോലികളുടെ തുല്യമല്ലാത്ത പങ്കിടൽ രാജ്യത്തുടനീളമുള്ള സ്​ത്രീകൾക്ക്​ കനത്ത തിരിച്ചടിയാണ്​. എന്നിട്ടും ഇതൊന്നും ആരുടെയും ദൃഷ്​ടിയിൽ പെടുന്നില്ലെന്നു മാത്രമല്ല, ഒട്ടും സമതുലിതമല്ലാത്ത ഈ വിവേചനത്തെക്കുറിച്ച്​ സംസാരിക്കാൻ ആരും ആഗ്രഹിക്കുന്നുമില്ല. ഞാൻ എ​​െൻറ ഭർത്താവിനോടും രണ്ട്​ കുട്ടികളോടുമൊപ്പമാണ്​ മുംബൈയിൽ താമസിക്കുന്നത്​. വീട്ടു​ജോലികളുടെ അമിതഭാരം സഹിക്കാനാവാത്ത അവസ്​ഥയിലാണ്​ ഞാനിപ്പോൾ. എല്ലാ കാര്യത്തിലും സ്വാശ്രയമായി ‘ആത്​മനിർഭറി’നു​വേണ്ടി ആഹ്വാനം ചെയ്യുന്ന പ്രധാനമന്ത്രി വീട്ടിനുള്ളിൽ പുരുഷന്മാർക്കും അതിനായി നിർദേശം നൽകണം’ -സുബർണ കത്തിൽ വിശദീകരിക്കുന്നു. 

സുബർണയുടെ മക്കൾ വീട്ടു​ജോലിക്കിടെ
 

ബാങ്കറായ ഭർത്താവ്​ വീട്ടുജോലികളിൽ തന്നെ സഹായിക്കണമെന്ന മനോഭാവക്കാരനല്ലെന്ന്​ കത്തിൽ അവർ കുറ്റപ്പെടുത്തുന്നു. കൗമാരക്കാരായ മകനും മകളുമാണ്​ തനിക്ക്​ വല്ലപ്പോഴും സഹായത്തിനെത്തുന്നത്​. ഒരു ചാരിറ്റി സ്​ഥാപനം നടത്തുന്ന സുബർണ ലോക്​ഡൗണിൽ ഏറെ ബുദ്ധിമുട്ടാണ്​ താൻ നേരിടുന്നതെന്ന്​ പറയുന്നു. ‘എ​​െൻറ ജോലി ലോക്​ഡൗണി​​െൻറ ആദ്യമാസമായ ഏപ്രിലിലൊക്കെ ഏറെ പ്രയാസത്തിലായിരുന്നു. ഓരോ ദിവസവും വല്ലാതെ ക്ഷീണിച്ചുപോയി. കുടുംബത്തി​​െൻറ മുന്നോട്ടുപോക്കിനെ തന്നെ അത്​ ബാധിച്ചു. സ്വാഭാവികമായും ഞാൻ ഒരുപാട്​ പരാതി പറഞ്ഞു. പരാതി പറയു​േമ്പാൾ ആളുകൾ എന്നോട്​ പറഞ്ഞത്​, ഇനി അതൊന്നും ചെയ്യേണ്ട എന്നായിരുന്നു. ആ ഉപദേശം ​കേട്ട്​​ മേയ്​ മാസത്തിൽ മൂന്നുദിവസം പാത്രം കഴുകുകയോ തുണി അലക്കുകയോ ഒന്നും ചെയ്​തില്ല. കഴുകാത്ത പാത്രങ്ങാൽ അടുക്കളയിലെ സിങ്ക്​ നിറഞ്ഞു. അലക്കാനുള്ള തുണികളുടെ എണ്ണം കൂടിക്കൂടി വന്നു. എ​​െൻറ മാനസികാവസ്​ഥ തിരിച്ചറിഞ്ഞ ഭർത്താവും മക്കളും അതെല്ലാം വൃത്തിയാക്കുകയായിരുന്നു. അതോടെ ഭർത്താവ്​ എന്നെ വീട്ടുജോലികളിൽ സഹായിക്കാൻ തുടങ്ങി. വീട്ടുജോലികളുടെ ഭാരം എന്നെ വല്ലാതെ ബാധിച്ചുവെന്ന്​ അദ്ദേഹത്തിന്​ മനസ്സിലായി’ -സുബർണ പറയുന്നു. 

രാജ്യത്തെ പുരുഷന്മാർ ഇവിടുത്തെ സംസ്​കാരത്തി​​െൻറയും സമൂഹത്തി​​െൻറയും ഇരകളാണെന്നാണ്​ അവരുടെ പക്ഷം. വീട്ടുജോലികളാൽ ചെയ്യാൻ അവർ ശീലിക്കുന്നില്ല. അവരെ ഇതിലേക്ക്​ കൈപിടിച്ചുനയിക്കുകയാണ്​ വേണ്ടയതന്നും സുബർണ കരുതുന്നു. ഓൺലൈനിൽ സുബർണ തയാറാക്കിയ കത്തിൽ 70000 പേർ ഇതിനകം ഒപ്പുവെച്ചിട്ടുണ്ട്​. 
 

Show Full Article
TAGS:prime minister bbc 
Web Title - 'PM Modi, please make men share housework' -India News
Next Story