Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2022 5:15 AM GMT Updated On
date_range 2 Oct 2022 5:15 AM GMT'ബാപ്പുവിന്‍റെ ആദർശങ്ങൾക്കൊപ്പം ജീവിക്കുക' -ഗാന്ധി ജയന്തി ദിനത്തിൽ ആദരമർപ്പിച്ച് പ്രധാനമന്ത്രി
text_fieldsbookmark_border
ഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം. ഡല്‍ഹിയിലെ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവും പുഷ്പാര്‍ച്ചന നടത്തി. പിന്നാലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി ഗാന്ധി ജയന്തി ആശംസകള്‍ പങ്കുവെച്ചു.
ഈ ഗാന്ധി ജയന്തി ദിനം കൂടുതൽ സവിശേഷതകൾ നിറഞ്ഞതാണ്. എന്തെന്നാൽ രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന സന്ദർഭത്തിലാണത്. നമുക്ക് ബാപ്പുവിന്‍റെ ആദർശങ്ങൾക്കൊപ്പം ജീവിക്കാം.' - പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ഖാദിയും കരകൗശല ഉത്പന്നങ്ങളും വാങ്ങാൻ പ്രധാനമന്ത്രി ജനങ്ങളോട് ആഹ്വാനം ചെയ്തു.
2007 മുതൽ യു.എൻ ജനറൽ അസംബ്ലി ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ദിനമായി ആചരിക്കുന്നു.
Next Story