മോദിക്ക് ആകാശമടച്ച പാകിസ്താനെതിരെ പരാതിയുമായി ഇന്ത്യ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദർശനത്തിന് പാകിസ്താനു മുകള ിലൂടെ വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ച പ്രശ്നം അന്താരാഷ്ട്ര വ്യോമയാന സ ംഘടനയിൽ ഉന്നയിച്ച് ഇന്ത്യ. പാകിസ്താെൻറ നടപടിയിയിൽ ഇന്ത്യ നിരാശ പ്രകടിപ്പിച്ചു. അതിപ്രധാന വ്യക്തികളുടെ പ്രത്യേക വിമാനങ്ങൾ സ്വന്തം വ്യോമാതിർത്തിയിലൂടെ കടന്നു പോകുന്നതിന് സാധാരണനിലയിൽ ഏതൊരു രാജ്യവും അനുമതി നൽകുന്നതാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി.
പരക്കെ അംഗീകരിക്കപ്പെട്ട അന്താരാഷ്്ട്ര കീഴ്വഴക്കമാണ് പാകിസ്താൻ മാറ്റി മറിക്കുന്നത്. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദിയാത്രക്ക് പാക് വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കണമെന്ന അഭ്യർഥന തള്ളിയതായി നേരേത്ത വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറൈശിയെ ഉദ്ധരിച്ച് പാക് മാധ്യമങ്ങളാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞമാസം യു.എൻ പൊതുസഭ സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്താനു മുകളിലൂടെ അമേരിക്കയിലേക്ക് പറക്കുന്നതിനുള്ള അനുമതിയും നിഷേധിച്ചിരുന്നു. യൂറോപ്പ് യാത്ര നടത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പാക്വഴിയുള്ള വ്യോമപാത ഉപയോഗിക്കാൻ അനുമതി കിട്ടിയില്ല. ബാലാകോട്ട് വ്യോമാക്രമണ പശ്ചാത്തലത്തിലാണ് രണ്ടു രാജ്യങ്ങളും വ്യോമപാതവിലക്ക് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
