താൻ സഹായിമാത്രം; മിന്നലാക്രമണത്തിെൻറ അംഗീകാരം മോദിക്കുള്ളത്– പരീക്കർ
text_fieldsമുംബൈ: പാക് സധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളിൽ ഇന്ത്യൻ ദൗത്യ സേന നടത്തിയ മിന്നലാക്രമണത്തിെൻറ അംഗീകാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ളതാണെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ. മിന്നലാക്രമണം നടത്തുന്നത് സംബന്ധിച്ച തീരുമാനമെടുക്കുന്നതിലും പദ്ധതിയിടുന്നതിലും പ്രധാനമന്ത്രിക്ക് പങ്കുണ്ട്. സഹായിയുടെ പങ്ക്മാത്രമാണ് താൻ വഹിച്ചതെന്നും പരീക്കർ പറഞ്ഞു.
മിന്നലാക്രമണത്തെ കുറിച്ച് പൊങ്ങച്ചം പറയരുതെന്ന് മോദി കാബിനറ്റ് അംഗങ്ങളെ വിലക്കിയ ശേഷമാണ് പ്രധാനമന്ത്രിയെ തന്നെ പുകഴ്ത്തി പരീക്കർ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഒട്ടും ദുർബലമായ രാഷ്ട്രമല്ലെന്ന് ലോകരാജ്യങ്ങൾക്കു മുന്നിൽ മോദി തെളിയിച്ചെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.
മിന്നാലാക്രമണം നടത്തിയത് സേനയുടെ ധീരതയാണെങ്കിൽ അത് നടപ്പാക്കാൻ പ്രധാനമന്ത്രിയെടുത്ത രാഷ്ട്രീയ തീരുമാനമാണ് പ്രശംസനീയമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായും പറഞ്ഞിരുന്നു.
