Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്രംപിനെ...

ട്രംപിനെ പുറത്താക്കിയതോടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ ​രാഷ്​ട്രീയ നേതാവായി മോദി

text_fields
bookmark_border
ട്രംപിനെ പുറത്താക്കിയതോടെ ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ ​രാഷ്​ട്രീയ നേതാവായി മോദി
cancel

ന്യൂഡൽഹി: ട്വിറ്ററിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സജീവ രാഷ്​ട്രീയ നേതാവായി നരേ​ന്ദ്ര മോദി. കാപിറ്റൽ ഹിൽ അക്രമ സംഭവവുമായി ബന്ധ​പ്പെട്ട്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട്​ സ്ഥിരമായി അടച്ചു പൂട്ടിയതോടെയാണ്​ മോദി ഒന്നാമതെത്തിയത്​.

നിലവിൽ 64.7 ദശലക്ഷം പേരാണ്​ മോദിയെ പിന്തുടരുന്നത്​. ട്രംപിന്‍റെ അക്കൗണ്ട്​ താൽക്കാലികമായി നിർത്തിവെക്കുന്നതു വരെ 88.7 പേരായിരുന്നു അദ്ദേഹത്തെ പിന്തുടർന്നിരുന്നത്​. എന്നിരുന്നാലും 127.9 ദശലക്ഷം പേർ പിന്തുടരുന്ന മുൻ യു.എസ്​. പ്രസിഡന്‍റ്​ ബരാക്​ ഒബാമയാണ്​ ഏറ്റവും കൂടുതൽ ട്വിറ്റർ ഫോ​േളാവർമാരുള്ള രാഷ്​ട്രീയക്കാരൻ.

യു.എസ്​ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് ട്വിറ്ററിൽ​ 23.3 ദശലക്ഷം ഫോളോവർമാരാണുള്ളത്​. കേന്ദ്ര മന്ത്രി അമിത്​ ഷാക്ക്​ 24.2 ദശലക്ഷവും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ 21.2 ദശലക്ഷം ഫോളോവർമാരുമുണ്ട്​.

സമീപകാല ട്വീറ്റുകൾ ആക്രമണം പ്രോത്സാഹിപ്പിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട്​ സ്ഥിരമായി പൂട്ടിയത്​. ട്രംപ്​ അനുകൂലികളുടെ കാപിറ്റോൾ ആക്രമണത്തെ തുടർന്നാണ്​ നടപടി.

എന്നാൽ, ട്വിറ്ററിൽ നിന്നും ഫേസ്​ബുക്കിൽ നിന്നുമേറ്റ തിരിച്ചടികൾക്ക്​ പിന്നാലെ സ്വന്തമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നിര്‍മ്മിക്കാനുള്ള പുറപ്പാടിലാണ്​ ട്രംപ്​.

സമാനമായ സാഹചര്യത്തിൽ ട്രംപിന്‍റെ ഫേസ്​ബുക്ക്​ പേജും മരവിപ്പിച്ചിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ അട്ടിമറിക്കാന്‍ അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്തു എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ട്രംപിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiTwitter followersDonald Trump
News Summary - PM Modi now most followed active politician on Twitter after suspension of Trump’s account
Next Story