Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ധന വിലവർധനവിനെയും...

ഇന്ധന വിലവർധനവിനെയും ചെനീസ്​ കടന്നുകയറ്റത്തെയും കുറിച്ച്​ മോദി ഒരക്ഷരം മിണ്ടില്ല- അസദുദ്ദീൻ ഉവൈസി

text_fields
bookmark_border
asaduddin owaisi modi
cancel

ഹൈദരാബാദ്​: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി. ഇന്ധന വിലവർധനവിനെയും ലഡാക്കിലെ ചൈനീസ്​ കടന്നുകയറ്റത്തെയും കുറിച്ച്​ മോദി ഒരക്ഷരം ഉരിയാടില്ലെന്ന് ഉവൈസി പറഞ്ഞു.

'പ്രധാനമന്ത്രി മോദി രണ്ട്​ കാര്യങ്ങളെ കുറിച്ച്​ മിണ്ടില്ല. പെട്രോൾ, ഡീസൽ വിലവർധനവിനെ കുറിച്ചും ലഡാക്കിൽ ചൈന ഇന്ത്യയുടെ സ്​ഥലങ്ങൾ കൈയ്യേറിയതിനെ കുറിച്ചും. ചൈനക്കെതിരെ സംസാരിക്കാൻ മോദിക്ക്​ ഭയമാണ്​. കശ്​മീരിൽ നമ്മുടെ ഒമ്പത്​ സൈനികർ മരിച്ചു, ഒക്​ടോബർ24ന്​ ഇന്ത്യ-പാകിസ്​താൻ ട്വന്‍റി20 മത്സരം നടക്കും' -ഉവൈസി ഹൈദരാബാദിൽ പറഞ്ഞു.

ജമ്മു കശ്​മീരിൽ ഒമ്പത്​ ജവാൻമാർക്ക്​ ജീവൻ നഷ്​ടമായിട്ടും ഇന്ത്യ-പാകിസ്​താൻ ട്വന്‍റി20 ലോകകപ്പ്​ മത്സരവുമായി മുന്നോട്ടുപോകുന്നതിനെയും ഉവൈസി വിമർശിച്ചു. ഒ​ക്​ടോബർ 24നാണ്​ മത്സരം. 'നമ്മുടെ സൈനികർ മരിച്ചു. നിങ്ങൾ ട്വന്‍റി20 കളിക്കു​േമാ? ഇന്ത്യക്കാരുടെ ജീവൻ വെച്ച്​ പാകിസ്​താൻ കശ്​മീർ താഴ്​വരയിൽ ട്വന്‍റി20 കളിക്കുകയാണ്​' -ഉവൈസി പറഞ്ഞു.

കശ്​മീരിൽ തദ്ദേശവാസികളല്ലാത്തവർക്ക്​ നേരെ നടക്കുന്ന തീ​വ്രവാദി ആക്രമണങ്ങൾ ബി.ജെ.പി സർക്കാറിന്‍റെ പരാജയമാണെന്നും ഉ​ൈവസി കുറ്റപ്പെടു​ത്തി. 'ബിഹാറിൽ നിന്നുള്ള പാവപ്പെട്ട തൊഴിലാളികൾ ​കൊലചെയ്യപ്പെടുകയാണ്​. ഇന്‍റലിജൻസ്​ ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത്​ ഷായും എന്ത്​ ചെയ്​ത്​ കൊണ്ടിരിക്കുകയാണ്​? ഇത്​ കേന്ദ്രത്തിന്‍റെ പരാജയമാണ്​' -ഉവൈസി കൂട്ടിച്ചേർത്തു.

ഞായറാഴ്ച പെട്രോൾ വില ലിറ്ററിന്​ 35 പൈസ വർധിപ്പിച്ചതിന്​ പിന്നാലെയായിരുന്നു ഉവൈസിയുടെ പ്രതികരണം. ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന്​ 105.84 രൂപയായിരുന്നു. 111.77 രൂപയാണ്​ ഡൽഹിയിലെ പെട്രോൾ വില. ലഡാക്കിലെ സംഘര്‍ഷത്തെ സംബന്ധിച്ച് ഇന്ത്യ-ചൈന കമാന്‍ഡര്‍മാര്‍ നടത്തിയ അവസാന വട്ട ചര്‍ച്ചയും അടുത്തിടെ പരാജയപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:asaduddin owaisiprice hikedindo-china border issue
News Summary - PM Modi never speaks on rising fuel prices, China says Asaduddin Owaisi
Next Story