മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ച് പ്രധാനമന്ത്രി മോദി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും കുടുംബത്തെയും സന്ദർശിച്ചു. 'മുൻ രാഷ്ട്രപതി കോവിന്ദ് ജിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും മികച്ച ആശയവിനിമയം നടത്തി' -മോദി ട്വിറ്ററിൽ കുറിച്ചു. മുൻ രാഷ്ട്രപതിയുടെ ഭാര്യ സവിത കോവിന്ദ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളുമായി മോദി ആശയവിനിമയം നടത്തി.
നേരത്തെ, മുൻ രാഷ്ട്രപതി കോവിന്ദിന് ഓഫീസിൽ നിന്ന് പടിയിറങ്ങുന്നതിന് മുമ്പ്, പ്രധാനമന്ത്രി മോദി ഒരു കത്ത് എഴുതിയിരുന്നു. "തന്റെ ഭരണകാലത്ത് തത്വങ്ങൾ, സത്യസന്ധത, അവബോധം, സേവനം എന്നിവയുടെ ഏറ്റവും ഉയർന്ന നിലവാരം പുലർത്തിയതിന് അദ്ദേഹത്തെ പ്രശംസിച്ചു കൊണ്ടുളള കത്തായിരുന്നു അത്.
മുൻ രാഷ്ട്രപതി കത്ത് സോഷ്യൽ മീഡിയ സൈറ്റിൽ പങ്കുവെക്കുകയും ചെയ്തു. കത്തിൽ പറയുന്നത് ഇങ്ങനെയാണ് "നിങ്ങളുടെ കാലാവധി അവസാനിക്കുമ്പോൾ, ഞങ്ങളുടെ റിപ്പബ്ലിക്കിന്റെ പ്രസിഡന്റെന്ന നിലയിലുള്ള നിങ്ങളുടെ മികച്ച സേവനത്തിനും പൊതുജീവിതത്തിലെ സുദീർഘവും വിശിഷ്ടവുമായ കരിയറിനും നിങ്ങളെ അഭിവാദ്യം ചെയ്യുന്നതിനും ഞങ്ങളുടെ അഗാധമായ നന്ദി അറിയിക്കുന്നതിനും ഞാൻ മുഴുവൻ രാജ്യത്തോടൊപ്പം ചേരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

