Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫലസ്തീനികളെ...

ഫലസ്തീനികളെ പിന്തുണക്കുന്നത് തുടരും; ട്രംപിന്റെ ഗസ്സ സമാധനപദ്ധതിയേയും പിന്തുണക്കുന്നുവെന്ന് മോദി

text_fields
bookmark_border
ഫലസ്തീനികളെ പിന്തുണക്കുന്നത് തുടരും; ട്രംപിന്റെ ഗസ്സ സമാധനപദ്ധതിയേയും പിന്തുണക്കുന്നുവെന്ന് മോദി
cancel
Listen to this Article

ന്യൂഡൽഹി: ഫലസ്തീനികളെ ഇന്ത്യ പിന്തുണക്കുന്നത് തുടരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അറബ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് മോദി നിലപാട് അറിയിച്ചത്. ​ഡോണൾഡ് ട്രംപിന്റെ ഗസ്സ സമാധാനപദ്ധതിയെ പിന്തുണക്കുന്നതായും ട്രംപ് പറഞ്ഞു.

ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ആഴമേറിയതും ചരിത്രപരവുമായ ജനങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പ്രധാനമന്ത്രി എടുത്തുപറഞ്ഞത്. വർഷങ്ങളായി ഇരുപക്ഷവും പരസ്പരമുള്ള ബന്ധത്തെ പ്രചോദിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു. അറബ് രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരെ സ്വീകരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. അറബ് ലോകം ഇന്ത്യയുടെ പ്രധാനപ്പെട്ട അയൽക്കാരാണ്.

ഞങ്ങളുടെ സംസ്കാരങ്ങൾ തമ്മിലും ജനങ്ങൾ തമ്മിലും വലിയ ബന്ധമുണ്ട്. സമാധാനം, വികസനം, സുസ്ഥിരത എന്നിവയിൽ ഒരേ നയങ്ങളാണ് ഇന്ത്യക്കും അറബ് രാജ്യങ്ങൾക്കുമുള്ളതെന്നും മോദി പറഞ്ഞു. സാ​ങ്കേതികവിദ്യ, ഊർജം, വ്യാപാരം എന്നിവയിൽ പുതിയ ബന്ധം അറബ് രാജ്യങ്ങളുമായി ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും മോദി പറഞ്ഞു.

ട്രംപിന്റെ 'ബോർഡ് ഓഫ് പീസി'ൽ ചേരുന്നതിൽ ഇതുവരെ ഇന്ത്യ നിലപാട് വ്യക്തമാക്കയിട്ടില്ല. അതിനിടയിലാണ് ഗസ്സ സമാധാനപദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി മോദി പ്രതികരണം നടത്തുന്നത്. നേരത്തെ 'ബോർഡ് ഓഫ് പീസി​'ൽ ചേരാനായി ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയ ക്ഷണക്കത്ത് യു.എസ് പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiGazaWorld News
News Summary - PM Modi Meets Arab Leaders, Says India Backs Palestinians, Gaza Peace Plan
Next Story