Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി കുളിമുറിയിലെ...

മോദി കുളിമുറിയിലെ ഒ​ളിഞ്ഞ്​ നോട്ടക്കാരൻ–​ രാഹുൽ ഗാന്ധി 

text_fields
bookmark_border
മോദി കുളിമുറിയിലെ ഒ​ളിഞ്ഞ്​ നോട്ടക്കാരൻ–​ രാഹുൽ ഗാന്ധി 
cancel

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ മോദിക്ക്​ ഗൂഗിളിൽ തിരയാനും കുളിമുറിയിൽ ഒളിഞ്ഞ്​ നോക്കാനും മാത്രമേ സമയമുള്ളുവെന്ന്​ ​കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരായ മോദിയുടെ മഴക്കോട്ട്​ പരാമർശത്തിന്​ മറുപടി പറയുകയായിരുന്നു രാഹുൽ ഗാന്ധി. ഉത്തർപ്രദേശ്​ മുഖ്യമന്ത്രി അഖിലേഷ്​ യാദവുമൊത്ത്​ യു.പിയുടെ വികസനത്തിനായുള്ള പൊതുമിനിമം പരിപാടി പുറത്തിറക്കി കൊണ്ട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രതിസന്ധികൾ ഉണ്ടെങ്കിലും ഉത്തർപ്രദേശ്​ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷങ്ങളിലെ മോദിയുടെ ഭരണം പരാജയമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.  യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്​ മോദി നടത്തുന്നത്​.​ വികസനത്തെ കുറിച്ച്​ സംസാരിക്കാൻ അദ്ദേഹത്തിന്​ സമയമില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തൊഴിലില്ലായ്​മ, സുരക്ഷ എന്നീ വിഷയങ്ങളെ കുറിച്ച്​ സംസാരിക്കാൻ മോദി തയ്യാറാവുന്നില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.


കൂടുതൽ എം.പിമാരെ പാർലിമ​െൻറിന്​ സംഭാവന ചെയ്​ത ഉത്തർ​പ്രദേശിന്​ മോദി ഒന്നും തിരിച്ച്​ നൽകിയില്ലെന്ന്​ അഖിലേഷ്​ പറഞ്ഞു. മോദിക്ക്​ യുവത്വത്തിനെ ഭയമാണ്​. രാജ്യത്ത്​ തൊഴിലില്ലായ്​മ വർധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പാവപ്പെട്ട കുടുംബങ്ങൾക്ക്​ 1000 രൂപ പെൻഷൻ, പത്ത്​ രൂപക്ക്​ ഭക്ഷണം, ഗ്രാമീണ മേഖലയിലെ സമ്പൂർണ്ണ വൈദ്യൂതിവൽക്കരണം എന്നിവയാണ്​ കോൺഗ്രസ്​–എസ്​.പി സഖ്യത്തി​​െൻറ മുഖ്യ തെരഞ്ഞെടുപ്പ്​ വാഗ്​ദാനങ്ങൾ.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:akhilesh yadvRahul Gandhi
News Summary - PM Modi Likes 'Peeping Into Bathrooms', Says Rahul
Next Story