Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യോഗ ആഗോള വെല്ലുവിളികൾക്ക് പരിഹാരം -പ്രധാനമന്ത്രി
text_fieldsbookmark_border
ന്യൂഡൽഹി: അഞ്ചാമത് അന്താരാഷ്ട്ര യോഗ ദിനാചരണ പരിപാടികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ഝാർ ഖണ്ഡിലെ റാഞ്ചിയിൽ പ്രഭാത് താര മൈതാനത്ത് നടന്ന പരിപാടിയിൽ 40,000 പേർ പങ്കെടുത്തു. യോഗ ആഗോള വെല്ലുവിളികൾക്ക് പരിഹാര മാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗ നഗരങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് എത്തിക്കണം. യോഗ മതത്തിനും വിശ്വാസത്തിന ും എല്ലാത്തിനും മുകളിലാണ് -പ്രധാനമന്ത്രി അദ്ദേഹം പറഞ്ഞു.
യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വിപലുമായ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ സംഘടിപ്പിച്ച പരിപാടിക്ക് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും നേതൃത്വം നൽകി.Jharkhand: Prime Minister Narendra Modi interacts with people after performing yoga at Prabhat Tara ground in Ranchi on #InternationalDayofYoga pic.twitter.com/Ny0Ksd0A2Z
— ANI (@ANI) June 21, 2019
യോഗദിനാചരണ പരിപാടികൾ സംപ്രേഷണം ചെയ്യാൻ വിവിധ രാജ്യങ്ങളിലെ എംബസികൾക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനമാണ് ഈ വർഷത്തെ യോഗാദിന പ്രമേയം.Indo-Tibetan Border Police (ITBP) personnel performed Yoga at Rohtang Pass on the occassion of #InternationalDayofYoga, today. pic.twitter.com/Ekd8bvbqzs
— ANI (@ANI) June 21, 2019
Next Story
