പ്രധാനമന്ത്രി കിസാൻ പദ്ധതി തുടങ്ങി
text_fieldsഗോരഖ്പുർ: കേന്ദ്ര സർക്കാറിെൻറ സ്വപ്ന പദ്ധതിയായ ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നി ധി’ക്ക് തുടക്കമായി. ആദ്യഗഡുവായ 2,000 രൂപ 1.01 കോടി കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ച തായി ഗോരഖ്പുരിൽ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
ബാക്കിയുള്ളവർക്ക് വൈകാതെ തന്നെ തുക ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പുള്ള ഇടക്കാല ബജറ്റിലാണ് 12 കോടിയോളം കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം സഹായധനം നൽകുന്ന പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. 2,000 രൂപയുടെ മൂന്നു ഗഡുക്കളായി കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് പണം വിതരണം ചെയ്യുക.
