Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ കുടുംബവും...

കോൺഗ്രസ്​ കുടുംബവും ബിഹാറി​െല അഴിമതി കുടുംബവും സ്വത്ത്​​ വെളിപ്പെടുത്തണം- മോദി

text_fields
bookmark_border
കോൺഗ്രസ്​ കുടുംബവും ബിഹാറി​െല അഴിമതി കുടുംബവും സ്വത്ത്​​ വെളിപ്പെടുത്തണം- മോദി
cancel

പാലിഗഞ്ച്​: കോൺഗ്രസിലെ പ്രശസ്​ത കുടുംബവും ബിഹാറിലെ അഴിമതി കുടുംബവും കോടിക്കണക്കിനു വരുന്ന സ്വത്തുകളുടെ സ ്രോതസ്​ വെളിപ്പെടുത്തണമെന്ന്​ നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളെയും ദരിദ്രരെയും ഓർക്കാതെ അഴിമതിയിൽ മുഴുകിയ കുടുംബങ്ങളാണ്​ ഇവരെന്നും ഗാന്ധി- ലാലു പ്രസാദ്​ യാദവ്​ കുടുംബത്തെ വിമർശിച്ച്​ കൊണ്ട്​ മോദി പറഞ്ഞു. ബിഹാറിലെ പാലിഗഞ്ചിലെ തെരഞ്ഞെടുപ്പ്​ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പ്രശസ്​ത കുടുംബങ്ങൾ വൻ മതിൽകെട്ടുകൾക്കുള്ളിൽ കഴിയുന്നതിനാൽ അവർക്ക്​ സാധാരണക്കാരുടെ വേദന മനസിലാക്കാൻ സാധിക്കുന്നില്ല. നൂറുകണക്കിന്​ ഏക്കർ സ്ഥലം പിടിച്ചെടുത്ത ഇവർക്ക്​ ഭൂമിയുമായുള്ള ബന്ധം നഷ്​ടപ്പെട്ടു. ഇന്ന്​ അവർ കണ്ണ്​ തുറക്കുന്നത്​ പണം തട്ടിയെടുക്കുന്നതിന്​ വേണ്ടി മാത്രമാണെന്നും മോദി ആരോപിച്ചു.

2022 ആകു​േമ്പാഴേക്കും കർഷകരുടെ വരുമാനം ഇരിട്ടിയാക്കുമെന്ന്​ പ്രതിജ്ഞ ചെയ്യുകയാണ്​. സൗരോർജ്ജം ഉൽപാദിപ്പിക്കുന്ന കർഷകർക്ക്​ പ്രത്യേക സഹായം നൽകുമെന്നും മോദി പറഞ്ഞു.

​2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിയുടെ അവസാന പ്രചാരണ റാലിയാണ്​ ഇന്ന്​ നടന്നത്​. ജനങ്ങളെ സേവിക്കാനും വികസന പദ്ധതികൾ നടപ്പാക്കാനും ഒരിക്കൽ കൂടി തന്നെ പ്രധാനമന്ത്രി പദത്തിലെത്തിക്കണമെന്ന്​ നരേന്ദ്രമോദി റാലിയിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibiharcorruption
News Summary - PM Modi- Last rally in 2019 election - India news
Next Story