പാകിസ്താനുമായുള്ള താരതമ്യത്തിലൂടെ മോദി ഇന്ത്യയെ അപമാനിക്കുന്നു –ഗുലാം നബി
text_fieldsബംഗളൂരു: പാകിസ്താനുമായി താരതമ്യം ചെയ്യുന്നതിലൂടെ ഇന്ത്യയെ പ്രധാനമന്ത്രി നരേന് ദ്ര മോദി അപമാനിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാ വുമായ ഗുലാം നബി ആസാദ്. കർണാടക കോൺഗ്രസ് ഒാഫിസിൽ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താനെതിരെ തുടർച്ചയായി വീമ്പിളക്കുന്ന മോദി രാജ്യത്തെ നൂറുകണക്കിന് പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കുകയാണ്. പാകിസ്താൻ ചത്ത കുതിരയാണെന്നും ജമ്മു-കശ്മീർ പൊലീസിനുപോലും ഇപ്പോൾ പാകിസ്താനെ തോൽപിക്കാനാകുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മയെ കുറിച്ച് പ്രധാനമന്ത്രിയോ കർഷകപ്രശ്നങ്ങളെ കുറിച്ച് ആഭ്യന്തര മന്ത്രിയോ ജി.ഡി.പി മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് ഏതെങ്കിലും മന്ത്രിമാരോ വിലക്കയറ്റം തടയുന്നതിനെ കുറിച്ച് ബി.ജെ.പി നേതാക്കളോ സംസാരിക്കുന്നത് ഇതുവരെ കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
